ന്യൂഡല്‍ഹി: കാനഡയ്ക്ക് പോകാനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആഗ്രഹത്തിന് മങ്ങലേറ്റെങ്കിലും ന്യൂസിലാന്‍ഡ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ അവസരം ഒരുക്കിയിരിക്കുകയാണ്. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, പഠനാനന്തര തൊഴില്‍ വിസ (പിഎസ്ഡബ്ല്യു) വിസയ്ക്ക് എളുപ്പത്തില്‍ അപേക്ഷ നല്‍കിക്കൊണ്ട് ന്യൂസിലാന്‍ഡ് അടുത്തിടെ ഒരു പുതിയ പ്രഖ്യാപനം നടത്തിയിരുന്നു.
30 ആഴ്ച ബിരുദാനന്തര ഡിപ്ലോമയ്ക്ക് പഠിക്കുകയും ഉടന്‍ തന്നെ ബിരുദാനന്തര ബിരുദത്തിലേക്ക് മാറുകയും ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനന്തര തൊഴില്‍ വിസ വിസയ്ക്ക് അപേക്ഷിക്കാന്‍ ഇപ്പോള്‍ അര്‍ഹതയുണ്ട്. ഓസ്ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനായി കര്‍ശനമായ ഇമിഗ്രേഷന്‍ നയങ്ങളും പഠന വിസ നിയമങ്ങളും അവതരിപ്പിക്കുന്ന സമയത്ത് ന്യൂസിലാന്‍ഡിന്റെ ഈ നീക്കം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം വര്‍ദ്ധിപ്പിക്കുന്നതാണ്.