National

പൂനൈയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചു വയസുള്ള കുഞ്ഞിന് ഗുരുതര പരിക്ക്

പൂനൈ; പൂനൈയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുവയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വളരെ ഭീതികരമായ സംഭവമാണ് അവിടെ നടന്നതെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകും.ഒരു കുട്ടി അഴുക്കുചാലിന്റെ സമീപത്തായി നില്‍ക്കുകയും കുറച്ച് നായകള്‍ പരിസരത്തായി നില്‍ക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ പെട്ടെന്ന് തന്നെ ദൂരത്തായി നില്‍ക്കുന്ന നായ കുട്ടിയെ ആക്രമിക്കുകയാണ്. കുട്ടി ഓടാന്‍ ശ്രമിക്കുന്നതും നായകള്‍ കുട്ടിയെ പൊടുന്നനെ ആക്രമിക്കുന്നതുമാണ് സിസിടിവിയില്‍ കാണുന്നത്. ഒരു നായയില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്ന കുട്ടിയെ ഒരു കൂട്ടം നായ്ക്കള്‍ വളയുകയും ബാലനെ ആക്രമിക്കുകയുമാണ് ചെയ്തത്. ഭയന്നുവിറച്ച കുട്ടിയെ ഉടന്‍ തന്നെ നിലത്തു വീണു പോയതും നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കാന്‍ ഇടയായി.

സമീപത്തായുള്ള സ്ത്രീ കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടി വന്നെങ്കിലും നായകള്‍ കുട്ടിയെ ആക്രമിക്കുന്നത് തുടരുകയായിരുന്നു. പിന്നീട് സമീപത്തുള്ള രണ്ട് പേര്‍ നായകള്‍ക്കു നേരെ കല്ലുകള്‍ എടുത്ത് എറിയുകയും അവ കുട്ടിയെ വിട്ട് ഓടി പോവുകയു മായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. തെരുവുനായ്ക്കളുടെ ശല്യം ഇവിടെ പതിവാണെ ന്നും ബന്ധപ്പെട്ട അധികാരികള്‍ ഇതിന് നടപടി എടുക്കണമെന്നും പ്രദേശ വാസികള്‍ പറഞ്ഞു. കുട്ടികളും മുതിര്‍ന്നവരും ജാഗ്രത പാലിക്കണമെന്ന് പൂനൈ ജില്ലാ അധികാരികള്‍ സംഭവത്തിന്‍രെ പശ്ചാത്തലത്തില്‍ അറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *