CinemaNewsSocial Media

ഞാൻ മിണ്ടൂല പോ…! മുഖം തിരിച്ചിരുന്ന് ധനുഷും നയൻതാരയും

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ പങ്കെടുത്ത് നയൻതാരയും ധനുഷും. നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിച്ചേർന്നത്. ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം നയൻ‌താര ചടങ്ങിനെത്തിയപ്പോൾ ധനുഷ് സദസിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇരുവരും ഇരുന്നതെങ്കിലും പരസ്പരം മുഖം കൊടുത്തില്ല.

ധനുഷ് വിവാഹച്ചടങ്ങുകളിൽ മുഴുകിയിരിക്കുകയും നയൻതാര മറ്റ് അതിഥികൾക്കൊപ്പം സമയം ചെലവിടുകയുമായിരുന്നു. പകർപ്പവകാശത്തർക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ഇതാദ്യമായാണ് നയൻതാരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. അതിനാൽ തന്നെ വിവാഹത്തിൽ ഇരുവരും അടുത്തടുത്ത ഇരിപ്പിടങ്ങളിൽ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

അതേസമയം, നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ഏതാനും സെക്കന്റ് മാത്രമുള്ള നാനും റൗഡി താൻ സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. പിന്നാലെ 10 കോടി നൽകാതെ തന്നെ നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. എന്നാൽ വീണ്ടും ഭീഷണിയുമായി രംഗത്തെത്തുന്ന ധനുഷിനെ നമ്മൾ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *