EducationKeralaNews

വിദ്യാർത്ഥികൾക്ക് വാട്സ് ആപ്പ് നോട്ട്സ് നൽകുന്നതിന് വിലക്ക്

തിരുവനന്തപുരം: പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നോട്ട്സ് നൽകുന്ന രീതി ഇനി വേണ്ട. ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തി.

പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നല്കുന്ന രീത കുട്ടികൾക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തു എന്ന് രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷൻ ഇടപെടൽ കണക്കിലെടുത്ത് നടപടിയെടുത്തത്.

കോവിഡ് കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടക്കുന്നത്. കുട്ടികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നും കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ ഇതിലൂടെ നഷ്ടമാകുമെന്നും കമ്മീഷൻ സൂചിപ്പിച്ചു. എല്ലാ ആർ.ഡി.ഡിമാർക്കും സ്കൂളൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകി.

കമ്മിഷൻ അംഗം എൻസുനന്ദ നൽകിയ നോട്ടീസിനെതുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *