ചണ്ഡീഗഡ്: പഞ്ചാബില്‍ എഎപിയുടെ അധ്യക്ഷനായി ഊര്‍ജ മന്ത്രി അമന്‍ അറോറയെ നിയമിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മാറ്റിയാണ് അമനിന് ഈ സ്ഥാനം നല്‍കിയത്. ബട്ടാലയില്‍ നിന്നുള്ള എംഎല്‍എ അമാന്‍ഷര്‍ സിംഗ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ചുമതലകളില്‍ മുഴുകിയതിനാല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള മുഖ്യമന്ത്രി മന്നിന്റെ തീരുമാനത്തെ തുടര്‍ന്നാണ് അറോറയുടെ നിയമനം.
പഞ്ചാബ് നിയമസഭാ ഉപതെരഞ്ഞെ ടുപ്പിന് ശേഷമാണ് ഡല്‍ഹിയില്‍ ചേര്‍ന്ന എഎപി പാര്‍ലമെന്ററി കാര്യ സമിതി യോഗത്തില്‍ ഈ തീരുമാനമെടുത്തത്. രണ്ട് തവണ എം.എല്‍.എയായ അറോറ തന്റെ സംഘടനാ നേതൃതവമുള്ള വ്യക്തിയാണ്.
നേരത്തെ, എഎപി പ്രിന്‍സിപ്പല്‍ ബുദ്ധ് റാമിനെ സംസ്ഥാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റായും മുഖ്യമന്ത്രി മന്നിനൊപ്പം സംസ്ഥാന യൂണിറ്റ് മേധാവിയായും നിയമിച്ചിരുന്നു. പിന്നീട് അത് മാറ്റിയിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ അമന്‍ഷര്‍ സിംഗ് പാര്‍ട്ടി നേതൃത്വത്തിന് നന്ദി അറിയിക്കുകയും തന്റെ കര്‍ത്തവ്യം കൃത്യമായി നിര്‍വ്വഹിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.