ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള ദാമ്പത്യജീവിതം തകര്‍ച്ചയില്‍ ആണെന്നും താരങ്ങള്‍ വിവാഹമോചനത്തിലേക്ക് എത്തിയെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വാര്‍ത്തകളില്‍ പ്രതികരിക്കാനോ വിശദീകരണം നല്‍കാനോ ഇനിയും താരങ്ങള്‍ തയ്യാറായിട്ടില്ല. അഭിഷേകിന്റെ മാതാപിതാക്കളും ഐശ്വര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ദാമ്പത്യം തകര്‍ക്കുന്ന ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു.
ഇതിനൊപ്പം ബോളിവുഡ് നടി നിമ്രത് കൗറിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. അഭിഷേക് ബച്ചനും നടിയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കഥകള്‍ പുറത്തുവന്നത്. ഇപ്പോഴിതാ നടി നിമ്രത് കൗര്‍ അഭിഷേക് ബച്ചനിലൂടെ ഗര്‍ഭിണി ആയെന്നും ഐശ്വര്യയുമായിട്ടുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലെത്തിച്ച വിഷയം ഇതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പ്രചരിക്കുന്നത്. 2022 ല്‍ പുറത്തിറങ്ങിയ ദസ്‌വി എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്റെ ഭാര്യയായി നിമ്രത് അഭിനയിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ നടനുമായി നിമ്രത് അടുപ്പത്തിലായെന്നും ഇതറിഞ്ഞ് ഐശ്വര്യയും അഭിഷേകും വഴക്കാണെന്നുമൊക്കെയാണ് കഥകള്‍. എന്നാല്‍ അഭിഷേക് ബച്ചനുമായി താന്‍ ഡേറ്റിംഗ് നടത്തുന്നില്ലെന്നും പ്രചരിക്കുന്നത് വെറും കെട്ടുക്കഥകള്‍ മാത്രമാണെന്നും നിമ്രത് കൗര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ ഗര്‍ഭകാലത്തെ പറ്റിയുള്ള വിവരങ്ങളും പുറത്തുവരുന്നത്. നിമ്രത് കൗര്‍ അഭിഷേക് ബച്ചന്റെ കുഞ്ഞിന്റെ അമ്മയാകാന് ഒരുങ്ങുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ അവകാശപ്പെടുന്നത്.
ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണെന്ന് സൂചിപ്പിച്ച് കൊണ്ട് ഒരു പോസ്റ്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. നിമ്രത് കൗറിന്റെ നിറവയറ് പുറത്ത് കാണിക്കുന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. നിമ്രത് കൗര്‍ ഗര്‍ഭിണിയാണെന്നും ഉടന്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കുമെന്നും ചിലര്‍ കരുതുന്നു. മാത്രമല്ല ഇത് അഭിഷേക് ബച്ചനുമായി ബന്ധിപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നടിയോ അഭിഷേകോ ഈ വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ ഇനിയും ശ്രമിച്ചിട്ടില്ല.
അതേ സമയം, പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാത്രമാണെന്നും ഇത്തരമൊരു അവസ്ഥയിലേക്ക് അഭിഷേക് ഒരിക്കലും എത്തില്ലെന്നാണ് ആരാധകരുടെ പക്ഷം. ഐശ്വര്യയെ പോലൊരു ഭാര്യ ഉള്ളതില്‍ അഭിമാനിക്കുന്ന ആളാണ് അഭിഷേക് ബച്ചന്‍. അദ്ദേഹം ഭാര്യയുമായി വേര്‍പിരിയുകയാണെങ്കിലും ഇങ്ങനൊരു ബന്ധത്തിലേക്ക് പോയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
2007 ല്‍ വിവാഹിതരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകള്‍ ആരാധ്യയുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി പ്രചരണമുണ്ടായി. ആനന്ദ് അംബാനിയുടെ വിവാഹത്തില്‍ ഐശ്വര്യയും മകളും ഒരുമിച്ച് വന്നതും അഭിഷേക് മാതാപിതാക്കള്‍ക്കൊപ്പം വന്നതും അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി. വീട്ടുകാരുമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഐശ്വര്യ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും വീട്ടില്‍ നിന്നും മാറി മകള്‍ക്കൊപ്പമാണ് താമസമെന്നും അഭിഷേകുമായി അകല്‍ച്ചയിലേക്ക് ഈ പ്രശ്‌നം എത്തിച്ചതായിട്ടും കഥകള്‍ വന്നു. നിരന്തരം ഈ കഥകള്‍ വന്നതോടെ പലതരത്തിലും വ്യാഖ്യാനിക്കപ്പെടാനും തുടങ്ങി.