ലഖ്നൗ: ‘ദ സബര്‍മതി റിപ്പോര്‍ട്ട്’ എന്ന സിനിമയ്ക്ക് നല്ല പിന്തുണയാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്. യഥാര്‍ത്ഥ സംഭവത്തിന്‍രെ തനിപ്പകര്‍പ്പാണ് സിനിമ. 2002-ല്‍ ഗുജറാത്തില്‍ നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കലും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സിനിമയെ ഏറെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. കൂടാതെ അമിത് ഷായും സത്യം ഒരിക്കല്‍ പുറത്ത് വരുമെന്നും സിനിമ യഥാര്‍ത്ഥ സംഭവമാണെന്നും വ്യക്തമാക്കുകയും സിനിമയ്ക്ക് പ്രശംസ നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ യുപിയില്‍ ഈ സിനിമയ്ക്ക് നികുതിയില്ലാതാക്കിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിക്രാന്ത് മാസെ നായകനായ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കും സിനിമാ അഭിനേതാക്കള്‍ക്കൊപ്പം പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും സ്‌ക്രീനിങ്ങില്‍ സന്നിഹിതരാ യിരുന്നു.
യുപിയില്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റുകളോടും അവരവരുടെ ജില്ലകളില്‍ സിനിമയുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ആവശ്യ പ്പെട്ടിട്ടുണ്ട്, അങ്ങനെ പരമാവധി ആളുകള്‍ക്ക് സിനിമ കാണാന്‍ കഴിയും. ചിത്രം കണ്ട ശേഷം മുഖ്യമന്ത്രി യോഗി, ഗോധ്ര സംഭവത്തെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അഭി നേതാക്കളെയും അഭിനന്ദിച്ചു. ഗോധ്ര സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ മനസ്സിലാക്കാന്‍ ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രമാണിത്, പി്ന്നാലെ ഉത്തര്‍പ്രദേശില്‍ സിനിമ നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി യോഗി പ്രഖ്യാപിച്ചു.