
സായ് പല്ലവിക്ക് സ്ഥാനമില്ലേ ? അമരന്റെയും റൗഡി ബേബിയുടെയും സക്സസ് പോസ്റ്ററുകളിൽ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ
ശിവകാർത്തികേയൻ നായകനെത്തിയ അമരൻ വമ്പൻ കളക്ഷൻ നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ, ഗായിക ചിന്മയി ശ്രീപദ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘അമരന്’ സിനിമ ബോക്സ്ഓഫീസിൽ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ഒരു ബില്യന്‍ വ്യൂസ് നേടിയതിന്റെയും പോസ്റ്ററുകളാണ് ചിന്മയി ശ്രീപദ പങ്കുവച്ചിരിക്കുന്നത്. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോൾ അതിലെ നായികയ്ക്ക് പ്രാധാന്യം കിട്ടുന്നില്ലെന്നാണ് ചിന്മയി ശ്രീപദ പറയുന്നത്.

അമരന്റെ സക്സസ് പോസ്റ്ററിലും റൗഡി ബേബിയുടെ പോസ്റ്ററിയും നായികയായ സായ് പല്ലവിയുടെ ചിത്രം നൽകിയിട്ടില്ല. കൂടാതെ റൗഡി ബേബി ഗാനം പാടിയ ഗായിക ദീ എന്ന ദീക്ഷിത വെങ്കിടേശന്റെ ചിത്രവും പോസ്റ്ററിലില്ല. “ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളും ഏറെ ആരാധിക്കപ്പെടുന്നവരില്‍ ഒരാളുമായ കലാകാരിക്ക്, സക്സസ് പോസ്റ്ററില്‍ പുരുഷനൊപ്പം നില്ക്കാന് ഇനിയും ഇടംകിട്ടിയിട്ടില്ല. റൗഡി ബേബി എന്താണോ അങ്ങനെയായി മാറിയത് ദീയുടെ ശബ്ദംകൊണ്ടാണ്” എന്നാണ് ചിന്മയി ശ്രീപദ കുറിച്ചിരിക്കുന്നത്.
