പാലക്കാട്: സരിന്റെ ജയപരാജയം തന്നെ ബാധിക്കുന്ന ഒരു പ്രശ്നമല്ല. സരിൻ്റെ സ്ഥാനാർത്ഥിത്വത്തിൻ്റെ പേരിൽ സൈബർ ആക്രമണം നടത്തുന്നവരോട് ദേഷ്യമോ പകയോ ഇല്ലെന്ന് പി.സരിന്റെ പങ്കാളി സൗമ്യ സരിൻ ജയപരാജയങ്ങളോ സറിൻ്റെ ഭാവിയോ വ്യക്തിയെന്ന നിലയിൽ തന്നെ അലോസരപ്പെടുത്തുന്നില്ലെന്ന് സൗമ്യ സരിൻ പറഞ്ഞു. എന്ത് വിശയമാണെങ്കിൽ അത് ഹെൽത്തിയാകുന്നതാണ് നല്ലതെന്നും അവർ ചൂണ്ടിക്കാട്ടി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
പാലക്കാട്ട് യു.ഡി.എഫും ബി.ജെപിയും എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായായിരുന്നു ഇടതുസ്ഥാനാര്‍ഥിയായ പി. സരിന്‍ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയത്. ചില കോണ്‍ഗ്രസുകാര്‍ തനിക്ക് പിന്തുണ നല്‍കിയെന്നും പന്ത്രണ്ടായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷമുണ്ടാവുമെന്നും പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ അറിയിച്ചെന്നും സരിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നത്. അഞ്ചക്ക ഭൂരിപക്ഷം കടക്കുമെന്നാണ് യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ. വാദ പ്രതിവാദങ്ങള്‍ തുടരുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബി.ജെ.പി ജയിക്കുമെന്നും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വ്യക്തമാക്കിയത്. ഇനി 23ന് അറിയാം ആര് വാഴും ആര് വീഴുമെന്നുള്ളത്.