CinemaKerala Government News

അവാർഡുകള്‍ വാരിക്കൂട്ടി ആടുജീവിതം: പൃഥ്വിരാജ് മികച്ച നടൻ; ഉർവശി, ബീന ചന്ദ്രൻ മികച്ച നടി

സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ വാരിക്കൂട്ടി ആടുജീവിതം. മികച്ച സംവിധായകനും നടനും അവലംബിത തിരക്കഥക്കും അടക്കം നിരവധി അവാർഡുകളാണ് സിനിമ നേടിയത്. മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തതും ആടുജീവിതം തന്നെ. ആടുജീവിതത്തിലെ അഭിനയത്തിന് ​പൃഥ്വിരാജ് സുകുമാരൻ മികച്ച നടനായി. 9 പുരസ്കാരങ്ങളുമായി ആടുജീവിതം തിളങ്ങി.

നജീബിന്റെ സുഹൃത്തായ ഹക്കീമിന്റെ വേഷം ഉജ്ജ്വലമാക്കിയ പുതുമുഖ നടൻ കെ.ആർ. ഗോകുലിന് ജൂറിയുടെ പ്ര​ത്യേക പരാമാർശവും നേടാനായി. മികച്ച ഛായാഗ്രാഹകനായി സുനിൽ.​കെ.എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച മേക്കപ്പ് മാനുള്ള അവാർഡ് രഞ്ജിത്ത് അമ്പാടി നേടി.

മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും (ഉള്ളൊഴുക്ക്) ബീന.ആർ.ചന്ദ്രനും (തടവ്) പങ്കിട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം: കാതൽ. പൂക്കാലത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടി. ശ്രീഷ്മ ചന്ദ്രനാണ് മികച്ച സ്വഭാവനടി. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് മികച്ച ഗായകനുള്ള പുരസ്കാരം നേടിയത്. ആൻ ആമി മികച്ച പിന്നണിഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിൻ വർഗീസ് ആണ് മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം നേടിയത്.

പശ്ചാത്തലസംഗീതം: മാത്യൂസ് പുളിക്കൻ (ചിത്രം: കാതൽ) 2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.

One Comment

  1. നടിക്കേണ്ട കാര്യം ഇല്ലലോ, കുറെ നാറിയ തടിയും മുടിയും വെച്ചു കുറെ മുട്ടനാടിന്റെ അടിയിൽ കിടന്നാൽ മതിയല്ലോ

Leave a Reply

Your email address will not be published. Required fields are marked *