ആരാധകരുടെ ചോക്ലറ്റ് ഹീറോയാണ് വിജയ് ദേവരകൊണ്ട. 35 കാരനായ വിജയ് ദേവരകൊണ്ട ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ, പ്രണയത്തേക്കുറിച്ചും റിലേഷന്‍ഷിപ്പിനേക്കുറിച്ചും വിവാഹത്തേക്കുറിച്ചും തുറന്നു പറയുകയാണ് നടന്‍ വിജയ് ദേവരകൊണ്ട. താന്‍ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും വിജയ് ദേവരകൊണ്ട പറയുന്നു.
“പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. പ്രണയിക്കുന്നത് എങ്ങനെയാണെന്നും അറിയാം. അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ല. കാരണം, എന്റെ പ്രണയം പ്രതീക്ഷകള്‍ക്കൂടി ചേര്‍ന്നതാണ്. പ്രണയത്തില്‍ ഉപാധികളുണ്ടാകുന്നതില്‍ തെറ്റില്ലെന്നാണ് താന്‍ കരുതുന്നു” വിജയ് ദേവരകൊണ്ട പറയുന്നു.
അതേസമയം, സഹതാരത്തെ മുന്‍പ് ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച വിജയ് ദേവരകൊണ്ട താന്‍ സിംഗിള്‍ അല്ലെന്നും തുറന്നു പറഞ്ഞു. എനിക്ക് 35 വയസ്സുണ്ട്. ഞാന്‍ സിംഗിള്‍ ആയിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നാണ് വിജയ് ദേവരകൊണ്ട ചോദിച്ചത്. വിജയ് ദേവരകൊണ്ടയും നടി രശ്‌മിക മന്ദാനയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഗീതാഗോവിന്ദം (2018), ഡിയര്‍ കോമ്രേഡ് (2019) എന്ന ചിത്രങ്ങളിലെ ഇരുവരുടെയും കെമിസ്ട്രി ആയിരുന്നു ഇതിന് കാരണം.