
ഇതാരാ ഐശ്വര്യ റായിയുടെ മകളോ ! ഹൻസിക കൃഷ്ണന്റെ ചിത്രങ്ങൾ വൈറൽ
നടൻ കൃഷ്ണ കുമാറിന്റെ കുടുംബത്തെ അറിയാത്തവർ ചുരുക്കമാണെന്ന് തന്നെ പറയാം. വീട്ടിലുള്ള എല്ലാവർക്കും തന്നെ സ്വന്തമായി യൂട്യൂബ് ചാനലും ഉള്ളതിനാൽ സമൂഹ മാധ്യമങ്ങളിൽ ഇവർ സജീവവുമാണ്. മൂത്ത മകൾ അഹാന കൃഷ്‌ണ നടിയാണെങ്കിലും മറ്റ് മൂന്ന് സഹോദരിമാർക്കും ഇന്ന് നിരവധി ആരാധകരാണ് ഉള്ളത്. അത്തരത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹൻസിക കൃഷ്ണ.

ഇപ്പോഴിതാ, ഹൻസികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാരിയുടുത്ത് അതിമനോഹാരിയായാണ് ഹൻസികയെ ചിത്രങ്ങളിൽ കാണാൻ കഴിയുക. കറുത്ത സാരിയും ബ്ലൗസുമാണ് ഹൻസികയും വേഷം. കറുത്ത സാരിയിൽ ചുവന്ന കരയുമുണ്ട്.

ഒരു ചെറിയ കമ്മലും നെക്‌ലേസും കുറച്ചു വളകളുമാണ് ഹൻസിക ഇതിനോടൊപ്പം ആഭരണമായി ധരിച്ചിരിക്കുന്നത്. കൂടാതെ നെറ്റിയിലുള്ള കുഞ്ഞ് വട്ട പൊട്ട് ഹൻസികയ്ക്ക് കൂടതൽ അഴക് നൽകുന്നു. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിട്ടുള്ളത്. മൂത്ത സഹോദരിയും നടിയുമായ അഹാന കൃഷ്‌ണയും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്യൂട്ടിഫുള്‍ കപ്പ് കേക്ക് എന്നാണ് ഹന്‍സികയുടെ ചിത്രങ്ങള്‍ക്ക് അഹാനയുടെ കമന്റ്.