കുംഭമേളയില്‍ തീര്‍ത്ഥാടകരെ ഇനി AI നിരീക്ഷിക്കും

പ്രയാഗ് രാജ്; മഹാകുംഭ മേളയില്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരെ നിരീക്ഷിക്കാന്‍ ഇനി എഐ ക്യാമറയും. ഏകദേശം 45 കോടി തീര്‍ഥാടകരെത്തുന്ന ഈ മഹാകുംഭമേളയില്‍ ജന സുരക്ഷയ്ക്കായിട്ടാണ് പവര്‍ ക്യാമറകള്‍ എത്തുന്നത്. വന്‍ ജനക്കൂട്ടത്തെ നിരീക്ഷിക്കാനും 24/ 7നിരീക്ഷണം ഉറപ്പാക്കാനും മേള സൈറ്റിലുടനീളം AI- പവര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂട്ടം തെറ്റിപ്പോകുന്ന വ്യക്തികളെ ഒന്നിപ്പിക്കാനും ഈ ക്യാമറവഴി സാധിക്കുമെന്നാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. AI ക്യാമറകള്‍ക്ക് പുറമേ, Facebook, X പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും കാണാതായവര്‍ക്ക് സഹായകമായി എത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വ്യക്തി കാണാതായാല്‍ ആ വ്യക്തിയുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യും. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍, AI-യില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ വ്യക്തിയെ തിരയാന്‍ തുടങ്ങും. കൂടാതെ, കാണാതായ വ്യക്തികളെ ക്കുറിച്ചുള്ള വിവരങ്ങള്‍ Facebook, മൈക്രോബ്ലോഗിംഗ് സൈറ്റ് X എന്നിവ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടുകയും അവരെ വേഗത്തില്‍ കണ്ടെത്തുന്നത് എളുപ്പമാക്കുകയും ചെയ്യും. നഷ്ടപ്പെട്ട വ്യക്തികളെ തിരിച്ചറിയാന്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും മഹാകുംഭത്തില്‍ ഉപയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments