NationalPolitics

തുടക്കം മന്ദഗതിയില്‍, മഹാരാഷ്ട്രയില്‍ നിലവില്‍ 32.18% പോളിങ്

മഹാരാഷ്ട്ര; മഹാരാഷ്ട്രയില്‍ പോളിങ് തുടക്കം മന്ദഗതിയിലാണെങ്കിലും ഉച്ചയ്ക്ക് ശേഷം നല്ല ഉണര്‍വ്വ് തന്നെയാണ് ഉണ്ടായിരി ക്കുന്നത്. രാവിലെ 28 ശതമാനമായിരുന്നുവെങ്കില്‍ ഉച്ചയ്ക്ക് 1 മണിയോടെ അത് 32.18% ആയി ഉര്‍ന്നു. അതേസമയം, ജാര്‍ഖണ്ഡില്‍ താരതമ്യേന ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 48% ആണ് പോളിങ്.

മഹാരാഷ്ട്രയിലെ 288 അസംബ്ലി സീറ്റുകളിലേക്കും 38 അസംബ്ലി സീറ്റുകളിലേക്കും ജാര്‍ഖണ്ഡിലെ രണ്ടാം ഘട്ടത്തിലും അവസാന ഘട്ടത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ മഹായുതി സഖ്യം (ബിജെപി-ശിവസേന-എന്‍സിപി) അധികാരം നിലനിര്‍ത്താന്‍ മത്സരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ മഹാ വികാസ് അഘാഡി (കോണ്‍ഗ്രസ്-ശിവസേന (യുബിടി)-എന്‍സിപി (എസ്പി)) ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ഗഡ്ചിരോളി ജില്ലയില്‍ 50. 89 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അഹേരി നിയമസഭാ സീറ്റില്‍ 52. 84 ശതമാനം, അര്‍മോരിയില്‍ 51. 05 ശതമാനം, മുംബൈ സിറ്റിയില്‍ 27. 73 , മുംബൈ സബര്‍ബനില്‍ 30. 43, മെഗാപോളിസിലെ കൊളാബയില്‍ 4. 16, മാഹിമില്‍ 33. 01, വര്‍ളിയില്‍ 26. 96, ശിവാദിയില്‍ 30. 5, മലബാര്‍ ഹില്ലില്‍ 33. 24 ,ഭാണ്ഡൂപ്പ് 38. 75, ദഹിസര്‍ 35. 60, ബാന്ദ്ര ഈസ്റ്റില്‍ 25. 03, നാസിക് ജില്ലയില്‍ 31.16 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ നിലവിലെ പോളിങ്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ മണ്ഡലമായ താനെയിലെ കോപ്രി-പച്ച്പഖാഡി മണ്ഡലത്തില്‍ ഉച്ചയ്ക്ക് ഒരു മണി വരെ 32. 21 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *