CinemaNewsSocial Media

‘ഞാൻ കണ്ടതാ സാറേ’: ഇന്ദ്രജിത്ത് ത്രില്ലർ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. നവംബർ ഇരുപത്തിരണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.

ഹ്യൂമർ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. അനൂപ് മേനോൻ, ബൈജു സന്തോഷ്, മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലിക സുകുമാരൻ, പാർവതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്. വരുൺ ജി. പണിക്കർ സംവിധായകൻ പ്രിയദർശന്റെ സഹ സംവിധായകനായിരുന്നു. വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *