ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി, ന്യൂനമർദ്ദത്തിനും സാദ്ധ്യത ; സംസ്ഥാനത്ത് മഴ കനക്കും

Kerala Rain weather

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വീണ്ടും ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

കേരള – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മർദ്ദമായും തുടർന്നുള്ള ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായും ശക്തി പ്രാപിച്ച് തമിഴ് നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് പ്രവചനം.നവംബർ 26ന് ശേഷം മഴ കേരളത്തിൽ കുറച്ചു ദിവസത്തേക്ക് സജീവമാകുമെന്നും അറിയിപ്പുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments