സംസ്ഥാനത്ത് ഏത് വിവാദമുണ്ടായാലും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ആദ്യമുണ്ടാകുന്ന നടപടി മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുക എന്നുള്ളതാണ്. അതുകൊണ്ട് തന്നെ മുഖ്യനെ സംരക്ഷിക്കാൻ നികുതി പണത്തിൽ നിന്ന് ലക്ഷങ്ങൾ ചിലവാക്കുന്നതിൽ തെറ്റില്ലെന്ന ഇടതുപക്ഷ നയം എപ്പോഴും ചർച്ചയാകാറുമുണ്ട്. ട്രഷറി നിയന്ത്രണം നിലനിന്നാലും ഇല്ലെങ്കിലും എത്ര ലക്ഷം മുടക്കിയും മുഖ്യൻ്റെ സുരക്ഷ ഉറപ്പാക്കുക എന്നത് തന്നെയാണ് ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന നയം.
സാമ്പത്തിക പ്രതിസന്ധി അങ്ങ് ഉച്ഛസ്ഥായിലെത്തി നിൽക്കുമ്പോൾ അതൊന്നും കണക്കിലെടുക്കാതെ മുഖ്യന്റെ സുരക്ഷയ്ക്ക് വേണ്ടി ലക്ഷങ്ങൾ ചിലവിട്ട് ഹെലിക്കോപ്റ്ററിന് വാടക നൽകുന്നതും നവകേരള സദസ്സിന്റെ സമയത്ത് പല സ്കൂൾ മതിൽ പൊളിച്ചതുമെല്ലാം ആ കണക്കിൽ വരുന്നതാണ്.
ഒന്നൊന്നര മാസം മുമ്പ് ക്ലിഫ് ഹൗസിൽ സുരക്ഷ കൂട്ടുക എന്ന ലക്ഷ്യത്തിൽ നിലവിൽ ഉള്ള ക്യാമറ ഫെസിലിറ്റിസിനൊപ്പം അധികമായി 4.32 ലക്ഷത്തിൻ്റെ സിസിറ്റിവി സ്ഥാപിക്കാൻ ഉത്തരവിട്ടതും നാം കണ്ടു, ഇതൊന്നും പോരാഞ്ഞാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ സ്റ്റേഷനുകളിലെയും പോലീസുകാരെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചു എന്ന റിപ്പോർട്ട് പുറത്ത് വന്നത്.
കൊല്ലം ഏഴു കോണിൽ നെടുവത്തൂരിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന്റെയും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് വജ്ര ജൂബിലെ ആഘോഷത്തിന്റെയും ഉദ്ഘാടനത്തിനായി എത്തുന്ന, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാവോയിസ്റ്റ് തീവ്രവാദ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കികൊണ്ടാണ് സുരക്ഷയ്ക്ക് 525 പോലീസുകാരെ വിന്യസിപ്പിക്കാൻ തീരുമാനിച്ചത്.
ചെന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരം തന്നെയുള്ള ഡിവൈഎസ്പി ഇൻസ്പെക്ടർ എന്നിവർക്ക് പുറമെയായിരുന്നു ഇത്. മുഖ്യമന്ത്രി യാത്ര ചെയ്ത എംസി റോഡിലും പങ്കെടുത്ത സ്ഥലങ്ങളിലുമായി 525 പോലീസുകാരെയാണ് വിന്യസിപ്പിച്ചത്. ഇതിൽ 200 അധികം പേര് തിരുവനന്തപുരം റൂറലിൽ നിന്നുള്ളവരാണ്.
സമീപകാല സംഭാവങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധ സാധ്യതയുണ്ട്, മാവോയിസ്റ്റ് തീവ്രവാദ ഭീഷണിയുണ്ട് എന്നെല്ലാം കാണിച്ച് കൊണ്ട് കൊല്ലം റൂറൽ എസ്പി തല്ലാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മുഖ്യമന്ത്രിക്ക് നിലവിൽ സഡ് പ്ലസ് സുരക്ഷയാണ് ഉള്ളത്. ഇതിന് പുറമെയാണ് ഇത്രയും പോലീസുകാരെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി എത്തിച്ചത്.
മുഖ്യ മന്ത്രിയുടെ സഞ്ചരിച്ച റൂട്ടിന് പുറമേ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ സമാന്തര റൂട്ടും, ഹെലി പാടും സജ്ജമാക്കുകയും ചെയ്തിരുന്നു. മന്ത്രിമാർക്ക് സുരക്ഷ, അനുവാദമില്ലാതെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആരെയും വിടരുത്, മുഖ്യമന്ത്രിയുടെ വാഹനം പാർക്ക് ചെയ്യുമ്പോൾ അതിനും പ്രത്യേക സുരക്ഷ നൽകണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ വേറെയുമുണ്ടായിരുന്നു. കൊട്ടാരക്കര പിഡബ്ല്യു റസ്റ്റ് ഹൗസിൽ ആയിരുന്നു മുഖ്യ മന്ത്രിയുടെ താൽക്കാലിക വിശ്രമം.
പൊഴിയൂർ പാറശ്ശാല മാരായ മുട്ടം, വിളപ്പിൽശാല ആറ്റിങ്ങൽ മംഗലാപുരം മലയൻകീഴ് വെഞ്ഞാറമൂട് വർക്കല വിതുര പോത്തൻകോട് പാലോട് എന്നീ സ്റ്റേഷനുകളിലെ കുറെയേറെ ഉദ്യോഗസ്ഥർക്ക് കോളേജിൽ ബ്ലോക്ക് തിരിച്ചായിരുന്നു ഡ്യൂട്ടി നൽകിയത്.
മുഖ്യമന്ത്രിയുടെ വാഹനമൂഹം കടന്നു പോകുന്നതിന് 10 മിനിറ്റ് മുൻപേ ഗതാഗതം തടഞ്ഞു ശബരിമല സീസൺ ആരംഭിച്ചതിനാൽ അയ്യപ്പഭക്തർക്ക് സഞ്ചരിച്ച വാഹനങ്ങളും ഗതാഗത കുരുക്കിൽപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രിക്കൊരുക്കിയ സെക്രൂരിറ്റി സിസ്റ്റം കണ്ട് അന്തം വിടേണ്ട അവസ്ഥായാണ് എന്ന്.