National

പഞ്ചാബില്‍ ഉപതിരഞ്ഞെടുപ്പിനിടെ കല്ലേറ്

ഡല്‍ഹി: ഇന്ത്യയുടെ നാല് സംസ്ഥാനങ്ങള്‍ ഇന്ന് തിരഞ്ഞെടുപ്പ് ചൂടിലാണ്. ഉത്തര്‍പ്രദേശ് (9), പഞ്ചാബ് (4), കേരളം (1), ഉത്തരാഖണ്ഡ് (1) എന്നിവിടങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. നാല് നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കല്ലേറുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പഞ്ചാബിലെ ചില സ്ഥലങ്ങളില്‍ പോളിംഗ് സ്റ്റേഷനുകളില്‍ പോലീസുകാരെ നിയോഗിച്ച് വോട്ടര്‍മാരെ പിന്തിരിപ്പിക്കുപ്പിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തിനും കല്ലേറിനും കാരണമായത്. സമാജ് വാദി പാര്‍ട്ടിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരത്തിലുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *