ഹമാസിന്റെ സമ്പൂർണ നാശം; ഇനി ഒരിക്കലും ഹമാസ് പാലസ്തീൻ ഭരിക്കില്ലെന്ന് നെതന്യാഹു

ടെൽഅവീവ്: ഹമാസിന്റെ സമ്പൂർണ നാശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇനി ഒരിക്കലും ഹമാസ് പാലസ്തീൻ ഭരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ പ്രസ്ഥാവന. ഗാസയിൽ സന്ദർശനത്തിനിടെയാണ് ഹമാസ് ഇനി ഒരിക്കലും മടങ്ങിവരില്ലെന്നും അവരുടെ സൈനിക ശേഷി പൂർണമായും നശിപ്പിച്ചെന്നും നെതന്യാഹു പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്മാരെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ പറയുന്നു.

ഗാസയിൽ കാണാതായ 101 ഇസ്രയേൽ ബന്ദികൾക്കായുള്ള തിരച്ചിൽ തുടരും. ഇവരുടെ കുടുംബങ്ങൾക്ക് അഞ്ച് മില്യൺ ഡോളർ വീതം നൽകും. ബന്ദികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ വേട്ടയാടിപ്പിടിച്ച് ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

‘ഞങ്ങളുടെ ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവരുടെ തലയിൽ രക്തം പുരട്ടും.ഞങ്ങൾ നിങ്ങളെ വേട്ടയാടി പിടിക്കും. ഞങ്ങളിൽപ്പെട്ട ആരെയെങ്കിലും നിങ്ങൾ ബന്ദികളാക്കിയാൽ അവരെ സുരക്ഷിതമായി രക്ഷപ്പെടുത്തും’-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗാസയിൽ നെതന്യാഹു അപൂർവ സന്ദർശനം നടത്തിയത്. ഇസ്രയേൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും വിവരങ്ങൾ ശേഖരിക്കാനുമാണ് അദ്ദേഹം എത്തിയതെന്നാണ് റിപ്പോർട്ട്. യുദ്ധകുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ച് പ്രതിരോധമന്ത്രിക്കും കരസേനാ മേധാവിക്കും ഒപ്പമാണ് അദ്ദേഹം ഗാസയിൽ എത്തിയത്.

അതേ സമയം യുദ്ധത്തിൽ ഇതുവരെ ഇരു വിഭാ​ഗങ്ങളിൽ നിന്നും നിരവധിപേർ മരണപ്പെട്ടിട്ടുണ്ട്. വർഷങ്ങളോളമായി നീണ്ടുനിൽക്കുന്ന യുദ്ധം ഭീതിയോടെയാണ് ലോക രാജ്യങ്ങൾ നോക്കി കാണുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments