മലയാള സിനിമയിലെ മികച്ച യുവനടിമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയലോകത്തേക്കെത്തിയ നമിത പ്രമോദിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൈങ്കിളി എന്ന് കുറിച്ചുകൊണ്ടാണ് നമിത പ്രമോദ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കൂടാതെ ഒരു തത്തയുടെ സ്റ്റിക്കറും താരം അതിനോടൊപ്പം നൽകിയിട്ടുണ്ട്.
ചിത്രം പങ്കുവച്ച് നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായിരിക്കുന്നത്. നടൻ ലുക്കിലാണ് നമിതയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുക. കറുത്ത ബ്ലൗസും കറുത്ത സാരിയുമാണ് നമിതയുടെ വേഷം. കറുത്ത സാരിയിൽ ഓറഞ്ച് നിറത്തിലുള്ള കരയുമുണ്ട്. മിനിമൽ മേക്കപ്പ് നമിത പ്രമോദിന്റെ ഭംഗി കൂട്ടുന്നു. കൂടാതെ ആഭരണങ്ങളായി ഒരു ചെറിയ കമ്മലും നെക്‌ലേസും കുറച്ച് വളകളുമാണ് നമിത ധരിച്ചിരിക്കുന്നത്. അതോടൊപ്പം നെറ്റിയിൽ അണിഞ്ഞിരിക്കുന്ന ചുവന്ന സിന്ദൂര പൊട്ട് നമിതയെ കൂടുതൽ ശാലീന സുന്ദരിയാക്കുന്നു.
അതേസമയം, ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. നമിതയുടെ സാരി ലുക്ക് കണ്ടിട്ട് ഒരു കുല സ്ത്രീ ലുക്ക് ഉണ്ടല്ലോ, ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവർ ആണോ അതോ കല്യാണം ആയോ എന്നാണ് ആരാധകരുടെ സംശയം.