കാനഡ: കാനഡ- ഇന്ത്യ ബന്ധം വഷളാകുന്നതില്‍ ബുദ്ധിമുട്ടുന്നത് കാനഡയിലെ ഇന്ത്യക്കാര്‍ തന്നെയാണ്. ഇന്ത്യയിലേയ്‌ക്കെത്താ നായി കാനഡ എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് കുറച്ചധികം സമയം എയര്‍പോര്‍ട്ടില്‍ സുരക്ഷാ നടപടികള്‍ക്കായി ചിലവഴി ക്കേണ്ടി വരികയാണ്. അതിനാല്‍ തന്നെ ഈ പുതിയ നീക്കം വിമാനയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുകയാണ്. കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരെ ഇപ്പോള്‍ അധിക സുരക്ഷാ സ്‌ക്രീനിംഗിന് വിധേയമാക്കുന്നത് പുതിയ പ്രോട്ടോക്കോളു കളുടെ ഭാഗമായിട്ടാണെന്ന് എയര്‍ കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഈ നടപടികള്‍ കാരണം യാത്രക്കാര്‍ക്ക് താമസം ഉണ്ടാകുമെന്നും കമ്പിനി വ്യക്തമാക്കിയിട്ടുണ്ട്. കനേഡിയന്‍ വിമാനത്താവള ങ്ങളിലെ നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരെയും അവരുടെ ലഗേജുകളും പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഏജന്‍സിയായ കനേഡിയന്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി (കാറ്റ്സ) പരിശോധന നടത്തും.
ഇത് സാധാരണ പരിശോധനയേക്കാള്‍ കൂടുതല്‍ സമയം ഉണ്ടാകും. ഇത് മൂലം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഷെഡ്യൂള്‍ ചെയ്ത വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തേണ്ടതാണെന്നാണ് എയര്‍ കാനഡയും കാനഡ ട്രാന്‍പോര്‍ട്ട് അതോറിറ്റിയും പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.