KeralaNews

കരുനാഗപ്പള്ളിൽ നിന്ന് കാണാതായ പെൺകുട്ടി തൃശ്ശൂർ ധ്യാന കേന്ദ്രത്തിൽ

ആലപ്പുഴ: കരുനാഗപ്പള്ളിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശ്ശൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ്
20 കാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ എൻട്രൻസ് സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായ ഐശ്വര്യ അനിലിനെ തൃശൂരിലെ മുരിങ്ങൂര്‍ നിലവിൽ തൃശൂർ പോലീസിന്റെ സംരക്ഷണയിലാണ് പെൺകുട്ടിയുള്ളത്. കേസ് അന്വേഷിക്കുന്ന കരുനാഗപ്പള്ളി പോലീസ് തൃശൂരിലേക്ക് പോയിട്ടുണ്ട്.

18 ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ഐശ്വര്യ റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്രവാഹനത്തിൽ പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ കൊല്ലത്തേയ്‌ക്ക് കൊണ്ടുവരും.

ഓൺലൈൻ ഗെയിം കളിച്ചതിനെ തുടർന്ന് തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാരണത്താൽ പിണങ്ങിപ്പോയതാവാം പെൺകുട്ടിയെന്നാണ് സൂചന.

18 ന് രാവിലെ 11 മണിയോടെയാണ് ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫായിരിക്കുന്നത്. ഒരു സ്കൂട്ടർ യാത്രികയോട് ലിഫ്റ്റ് ചോദിച്ചാണ് ഐശ്വര്യ റെയിൽവേ സ്റ്റേഷനിലേക്ക് പോയിരിക്കുന്നതെന്നത് ദൃശ്യങ്ങളിൽ നിന്നും പോലീസ് മനസിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *