
ധനുഷിന്റെ അനേകനിലെ നായിക എവിടെ ? അംയൂറിന് സംഭവിച്ചതെന്ത് ?
ധനുഷ് – നയൻതാര പോരാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. നയൻതാരയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി താരങ്ങൾ ധനുഷിനെതിരെ തിരിഞ്ഞിട്ടുണ്ട്. സഹപ്രവർത്തകരുടെ വളർച്ചയിൽ ധനുഷിന് ഈഗോ ഉണ്ടെന്നാണ് നയൻതാര പറയുന്നത്. അത്തരത്തിൽ ധനുഷിനൊപ്പം അഭിനയിച്ച നായികമാരെ പറ്റിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച.

ധനുഷിനൊപ്പം ” അനേകൻ ” എന്ന സിനിമയിൽ അഭിനയിച്ച നായികയെ അങ്ങനെയിങ്ങനെ ഒന്നും ആരാധകർ മറന്നിട്ടുണ്ടാകില്ല. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ വമ്പൻ ഹിറ്റായിരുന്നതിനാൽ നായികയും അതിവേഗം പ്രേക്ഷകരുടെ കണ്ണിലുടക്കി. എന്നാൽ മഹാരാഷ്ട്രക്കാരിയായ അംയൂർ ദസ്തൂറിനെ പിന്നീട് ആരും കണ്ടില്ല. തമിഴിലെ അരങ്ങേറ്റ ചിത്രം ഹിറ്റായിരുന്നിട്ടും വലിയ അവസരങ്ങൾ താരത്തെ തേടിയെത്തിയില്ല. ഇതിന് പിന്നിൽ ധനുഷിന്റെ കരങ്ങളുണ്ടോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. എന്നാൽ തമിഴിൽ സജീവമല്ലെങ്കിലും താരം തെലുങ്കിലും ഹിന്ദിയിലും പഞ്ചാബിയിലും സജീവമാണ്.