കാത്തിരിപ്പിന് വിരാമമിട്ട് iQOO 13 ഡിസംബര്‍ ആദ്യവാരം ഇന്ത്യയില്‍ അവതരിപ്പിക്കും. വിവോയുടെ സബ്-ബ്രാന്‍ഡ് iQOO 13-സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷത്തേക്ക് സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകള്‍ ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടു കെ റെസല്യൂഷനുള്ള ക്യൂ 10 എല്‍പിറ്റി ആംമ്ലോഡ് ഡിസ്പ്ലേയാണ് iQOO 13 അവതരിപ്പിക്കുന്നത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും ഡിസ്‌പ്ലേ സംരക്ഷിക്കപ്പെടും.
ചൈനീസ് വേരിയന്റിനെ പോലെ, iQOO 13 ന്റെ ഇന്ത്യന്‍ വേരിയന്റിലും ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ് ഉണ്ട്, സോണി ഐഎംഎസ് 921 സെന്‍സറുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 50 മെഗാപിക്‌സല്‍ സോണി പോര്‍ട്രെയ്റ്റ് സെന്‍സര്‍, 50 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. iQOO 13 ന്റെ ഇന്ത്യന്‍ വേരിയന്റ് നാര്‍ഡോ, ഗ്രേ എന്നീ കളറുകളില്‍ എത്തും. iQOO 13-ന്റെ വില 12ജിബി റാമും 256 ജിബി റോമുമുള്ള ഫോണിന് ഏകദേശം 47,200 രൂപ മുതലാണ് വില തുടങ്ങുന്നത്.