Kerala Government News

പങ്കാളിത്ത പെൻഷൻ: സർക്കാർ വിഹിതമായി 4774.57 കോടി നൽകിയെന്ന് കെ.എൻ. ബാലഗോപാൽ

പങ്കാളിത്ത പെൻഷനിൽ സർക്കാർ വിഹിതമായി 4774. 57 കോടി നൽകിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2016 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെയുള്ള സർക്കാർ വിഹിതം ആണിത്. ജീവനക്കാരന്റെ പ്രതിമാസ ശമ്പളത്തിന്റെ ( ന ശമ്പളം + ക്ഷാമബത്ത) പത്ത് ശതമാനത്തിന് തുല്യമായ തുകയാണ് സർക്കാർ വിഹിതം.

പങ്കാളിത്ത പെൻഷൻ പദ്ധതിയിൻ കീഴിൽ സംസ്ഥാനത്ത് 198699 ജീവനക്കാരാണ് ഉള്ളത്. സംസ്ഥാന സർക്കാർ ജീവനക്കാരിൽ 40 ശതമാനം പേർ പങ്കാളിത്ത പെൻഷന്റെ പരിധിയിൽ വരുന്നവരാണ്. 2023- 24 ൽ ജീവനക്കാരിൽ നിന്ന് പങ്കാളിത്ത പെൻഷൻ ഇനത്തിൽ 986.95 കോടി ലഭിച്ചെന്നും ബാലഗോപാൽ വ്യക്തമാക്കി.

Contributory pension kerala government KN Balagopal reply

പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്നായിരുന്നു 2016 ലെ എൽ.ഡി. എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. 8 വർഷം കഴിഞ്ഞിട്ടും ഈ വാഗ്ദാനം നിറവേറ്റാൻ സാധിച്ചില്ല. പഠിക്കാൻ സമിതിയെ വയ്ക്കും. അവർ റിപ്പോർട്ട് നൽകും. അത് പഠിക്കാൻ വീണ്ടും സമിതിയെ വയ്ക്കും. ഇങ്ങനെയുള്ള കലാപരിപാടികളാണ് പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ വിഷയത്തിൽ പിണറായി സർക്കാർ പിന്തുടരുന്നത്.

അതേസമയം, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ഇടതുമുന്നണി അത് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. ഇതുസംബന്ധിച്ച് ശക്തമായ സമരപരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഐ പിന്തുമയുള്ള സർവീസ് സംഘടനയായ ജോയിൻ്റ് കൌണ്‍സില്‍.

36 മണിക്കൂർ രാപ്പകല്‍ സത്യഗ്രഹ സമരം പ്രഖ്യാപിച്ച ജോയിൻ്റ് കൌണ്‍സില്‍ പണിമുടക്കിനും ഒരുങ്ങുകയാണ്. എന്നാല്‍ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന തരത്തിലുള്ള നീക്കങ്ങളൊന്നും തന്നെ സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നതാണ് വസ്തുത.

2 Comments

  1. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയവർക്ക് ഒരു കുഴപ്പവും ഇല്ല അല്ലെ മാധ്യമമേ..

Leave a Reply

Your email address will not be published. Required fields are marked *