മഹാരാഷ്ട്രയില്‍ മഹായുതിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്ര; മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കോണ്‍ഗ്രസും മഹായുതിയും ബിജെപിയുമെല്ലാം വന്‍ ഭൂരിപക്ഷം ലഭിച്ചുമെന്ന് ഉറ്റുനോക്കുന്നതാണ്. മഹായുതിക്ക് തന്നെ മഹാരാഷ്ട്ര വീണ്ടുമെത്തുമെന്നുമാണ് മുഖ്യമന്ത്രി ഷിന്‍ഡെ വ്യക്തമാക്കുന്നത്. വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഷിന്‍ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

വികസനത്തിനും തന്റെ ഭരണകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ വോട്ട് ചെയ്യുമെന്നതിനാല്‍ മഹായുതി സര്‍ക്കാരിന് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍രെ പ്രസ്താവന. ഭരണകക്ഷിയായ ശിവസേനയുടെ തലവനും താനെയിലെ കോപ്രി-പച്ച്പഖാഡി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നതുമായ ഷിന്‍ഡെ, എംപി മകന്‍ ശ്രീകാന്ത് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം വോട്ട് ചെയ്ത ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും അതിനാല്‍ തന്നെ മഹായുതിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസവും ഷിന്‍ഡെ വെളിപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments