വായു ഗുണനിലവാരം ഇനി ഗൂഗിളിലൂടെ അറിയാനാകും

ഡല്‍ഹി: വായു മലിനീകരണം ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കും വായു ഗുണനിലവാരത്തെക്കുറിച്ചറിയിക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍. എയര്‍ വ്യൂ + എന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരി ക്കുന്നത്. കൃത്രിമ ഇന്റലിജന്‍സ് അധിഷ്ഠിത ഈ ഗൂഗിള്‍ എഐയിലൂടെ ഹൈപ്പര്‍ലോക്കല്‍ വായു ഗുണനിലവാര വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സഹായകമാകും.

കാലാവസ്ഥയെക്കുറിച്ചുള്ള അറിയിപ്പിന് പിന്നാലെയാണ് ഇത്തരമൊരു അറിയിപ്പും ഗൂഗിളില്‍ എത്തുന്നത്. പ്രാദേശിക സുസ്ഥിരതാ സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍/കാലാവസ്ഥാ പ്രവര്‍ത്തന ഗ്രൂപ്പുകള്‍, കോര്‍പ്പറേഷനുകള്‍, നഗര ഭരണാധികാരികള്‍, പൗരന്മാര്‍ എന്നിവ ഉള്‍പ്പെടുന്ന തത്സമയ ഹൈപ്പര്‍ലോക്കല്‍ വായു ഗുണനിലവാര വിവരങ്ങള്‍ ഇതിലൂടെ അറിയാം. ഇതിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പുറത്തിറങ്ങുമ്പോള്‍ മാസ്‌കിടാനും സര്‍ക്കാരിനുള്‍പ്പടെ ഉചിതമാര്‍ഗങ്ങള്‍ സ്വീകരിക്കാനാകുകയും ചെയ്യും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments