ശബരിമല സന്നിധാനത്ത് നിന്ന് യൂണിഫോമിൽ ഒരു നക്ഷത്രം കൂടി കൂട്ടിച്ചേർത്തു; എഎസ്ഐ പോസ്റ്റിൽ നിന്ന് എസ്ഐ പോസ്റ്റിലേക്ക്

ശബരിമല : മണ്ഡലകാലത്ത് ശബരിമലയിലെത്താൻ ഏറെ ആവേശത്തോടെ കാത്തിരുന്ന പോലീസുകാർ. ദ്രുത കർമ്മ സേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂർത്തിയും. ശബരിമലയിൽ നിന്ന് ഏറെ ശ്രദ്ധ നേടുകയാണ് ഈ പോലീസുകാർ.

അതായത് ശബരിമലയിലെത്തുന്നത് വരെ ജോലിയിൽ എ എസ് ഐ മാരായിരുന്നു ഇരുവരും. ശബരിമലയിൽ എത്തിയ ശേഷമാണ് എഎസ്ഐ പോസ്റ്റിൽ നിന്ന് മാറി ഇരുവരും എസ് ഐ മാരായി സ്ഥാനക്കയറ്റം നേടുന്നത്. ഇതിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം ഇരുവരും കൈപ്പറ്റി. ഇതോടു കൂടെ എല്ലാം അയ്യപ്പ അനു​ഗ്ര​ഹമെന്ന പ്രതികരണാണ് ഇരുവരുടേയും ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സത്യനാരായണ ആന്ധ്രാ സ്വദേശിയും , സുന്ദരമൂർത്തി തമിഴ്നാട് സ്വദേശിയുമാണ്.

ജനുവരി 19 വരെ ഇരുവർക്കും സന്നിധാനത്ത് ഡ്യൂട്ടി ആയതിനാൽ ഇവിടെ വെച്ചു തന്നെ ‘റാങ്ക് സെറിമണി’ നടത്താൻ ദ്രുതകർമ്മസേനാ അധികൃതർ തീരുമാനിക്കുകയായിരുന്നു. സന്നിധാനത്ത് നടന്ന ചടങ്ങിൽ സേന ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയൻ രണ്ട് നക്ഷത്രങ്ങളുള്ള പുതിയ ബാഡ്ജ് ഇവർക്ക് സമ്മാനിച്ചു. ശബരിമലയിൽ സന്നിധാനത്ത് നിന്ന് യൂണിഫോമിൽ ഒരു നക്ഷത്രം കൂടി കൂട്ടിച്ചേർക്കാനായതിന്റെ തിളക്കമുണ്ട് ഇരുവർക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments