
പുടിൻ ഇന്ത്യ സന്ദർശിക്കും; മോദിയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തും
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു. ഇന്ത്യയും റഷ്യയുംസന്ദർശനത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ടെങ്കിലും ഒന്നും അന്തിമമാക്കിയിട്ടില്ലെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈയിൽ മോസ്‌കോയിൽ ഇരു നേതാക്കളും ചർച്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചത്.
2024 ജൂലൈ 8-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കോ സന്ദർശിച്ചിരുന്നു, യുക്രൈൻ യുദ്ധവേളയിൽ നടത്തിയ മോദി പുടിൻ കൂടിക്കാഴ്ച്ചയെ അമേരിക്കൻ മാധ്യമങ്ങൾ വിമർശനം ഉയർത്തിയിരുന്നു. എന്നാൽ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ആർക്കും ആശങ്കവേണ്ടെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ക്രെംലിനിൽ നടക്കുന്ന വാർഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി ഉക്രൈൻ സംഘർഷം ഉന്നയിച്ചത്.
‘യുദ്ധഭൂമിയിൽ സമാധാനമില്ലെന്നും യുദ്ധത്തിന് പരിഹാരം സംവാദത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നും ഞാൻ വിശ്വസിക്കുന്നു,’ ജൂലൈ 9 ന് നടന്ന ഔപചാരിക ചർച്ചയുടെ തുടക്കത്തിൽ മോദി പുടിനോട് പറഞ്ഞു, ഇത്തരമൊരു അവസ്ഥയെക്കുറിച്ച് ഇന്ത്യക്ക് വേദനയുണ്ടെന്നും മോദി പുടിനെ അറിയിച്ചിരുന്നു.
തീവ്രവാദമായാലും സംഘർഷമായാലും നിരപരാധികളുടെ പ്രത്യേകിച്ച് കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നത് ഹൃദയഭേദകമാണെന്ന തീവ്രവാദത്തിന്റെ ദുരിതങ്ങൾ അനുഭവിച്ച ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്നത് എന്ന് മോദി പറഞ്ഞു.
സന്ദർശന വേളയിൽ മോദിക്ക് റഷ്യൻ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്‌കാരം ലഭിച്ചപ്പോൾ, ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള സമാധാനപരമായ മാർഗങ്ങൾ കണ്ടെത്താനുള്ള തന്റെ ശ്രമങ്ങൾ ഉൾപ്പെടെയുള്ള ‘ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ’ മോദിയുടെ ശ്രദ്ധയെ താൻ അഭിനന്ദിക്കുന്നതായി പുടിൻ പറഞ്ഞു.