വടക്കേ ഇന്ത്യയിൽ ജനറൽ കോച്ചിലെ ട്രെയിൻ യാത്രയിലെ ദുരിതം വെളിപ്പെടുത്തി യുവാവ്. ട്രാവൽ വിത്ത് ബൊൻ (_travel_with_bon) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മൂർഖൻ പാമ്പ് ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളുമായി ട്രെയിനിന്റെ ജനറൽ കോച്ചിൽ രാത്രി പ്രവേശിക്കുകയും. യാത്രക്കാരെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇവർക്കെതിരെ നിയമപാലകർ പോലും അടുക്കില്ലെന്നും വീഡിയോയിൽ പറയുന്നു.
നോർത്തിലേക്കുള്ള ജനറൽ യാത്ര നല്ല പേടിപ്പെടുത്തുന്നതാണെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രത്തോളമായിരിക്കുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആദ്യം ഞാൻ കരുതിയത് പാമ്പാട്ടികളായിരിക്കുമെന്നാണ്. പക്ഷേ, അന്വേഷിച്ചപ്പോഴറിഞ്ഞത് അവിടെ ഒരു ഗ്രാമത്തിലെ ആൾക്കാരാണെന്നാണ്. അവർക്കെതിരെ പോലിസും വരില്ല ഒന്നും വരില്ല. ആ മൂർഖൻ പാമ്പിന്റെ വിഷപ്പല്ലുപോലും ചിലപ്പോൾ എടുത്ത് മാറ്റിയിട്ടുണ്ടാകില്ല. അവർക്ക് നമ്മളെ കടിച്ചാൽ പോലും ഒന്നും കാണില്ല… അവർ ചിലപ്പോൾ അടുത്ത സ്‌റ്റേഷന് എത്തുന്നതിന് തൊട്ടുമുമ്പ് ട്രെയിനിൽ നിന്ന് ചാടി അവരുടെ ഗ്രാമത്തിലേക്ക് പോകുകയും ചെയ്യും. ഇതാണ് നോർത്തിലേക്കുള്ള ജനറൽ യാത്രയുടെ അവസ്ഥ’ വീഡിയോയിൽ പറയുന്നു.
ഇത് up യിൽ ആണ് വാരണാസി ഒക്കെ എത്തുന്നതിന് മുൻപ് അഹിമാൻപുർ എന്ന് പറയുന്ന ഉൾപ്രദേശത്തിൽ നിന്നാണ് ഇവർ സാധാരണ കയറുന്നത് അതും റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലുമല്ല ട്രെയിൻ സിഗ്‌നൽ കിട്ടുന്നതിനായി പിടിക്കുന്ന ധാരാളം സ്ഥലങ്ങൾ അവിടെ ഉണ്ട് അവർക്ക് അത് നന്നായി അറിയാം അവിടെ നിന്ന് കേറും ഇനി അഥവാ നിർത്തിയില്ലെങ്കിൽ തന്നെ ഇവരുടെ കൂട്ടത്തിൽ ഉള്ള ഒരുത്തൻ ഒരു സ്റ്റേഷനിൽ നിന്നും കയറി ഈ പറഞ്ഞ സ്ഥലം എതാറാകുമ്പോൾ ചെയിൻ വലിച്ചു പുറകോട്ട് ഓടും ആ സമയതായിരിക്കും ഇവർ കയറുന്നത് എന്നിട്ടാണ് ഈ പരിപാടി ഏകദേശം ഒരു ബഹീർവ halt ഒക്കെ എത്താറാവുമ്പോഴേക്കും ഇവർ ഇറങ്ങും. ഇവർ up യിലെ ഒരു ഗോത്രവിഭാഗത്തിൽ പെടുന്നവരാണെന്നാണ് കേട്ടിരുന്നത്. മുൻബൊക്കെ ഇവർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു വലിയ സഞ്ചിയോക്കെ ആയാണ് കയറിയിരുന്നത് ട്രെയിൻ കുറച്ച് ദൂരം പോയതിനു ശേഷം പുറത്തെടുത്തു ആളുകളെ പേടിപിച്ചു പൈസ വാങ്ങലയിരുന്നു ഇവർ ഒരു സംഘമാണ്. പിന്നീടാണ് rpf ഇവരെ സ്റ്റേഷനിൽ നിരീക്ഷിക്കാൻ തുടങ്ങി. അതോടെ ഇവർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കയറുന്നത് കുറഞ്ഞു. 15 വർഷങ്ങൾക്ക് മുൻപ് ഇവരുടെ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവം ഒക്കെ ഉണ്ടായിട്ടുണ്ട്. യുപി യിൽ മാത്രമല്ല ബീഹാറിലും ഇതുപോലുള്ളവർ ഉണ്ട്. ഞാൻ യുപിയിലെ പ്രയാഗ്രാജിൽ റയിൽവേയിലെ rpf ൽ ജോലി ചെയ്തിരുന്ന സമയത്തു കെട്ടിട്ടുള്ളതാണ്. എന്നാണ് ഒരാൾ ഈ വീഡിയോയിക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.