വയനാട്ടിൽ ഹർത്താൽ തുടങ്ങി

Wayanad Landslide

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങി.എൽഡിഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താലിന് വിവിധ സംഘടനകളും കൂട്ടായ്മകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പോലീസ് സംരക്ഷണയോടെ ദീർഘദൂര സർവീസുകള്‍ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ, ഇലക്ഷൻ വാഹനങ്ങൾ, മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾ, ആശുപത്രി, പാൽ,പത്രം തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കും. എൽഡിഎഫ് കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധവുമായാണ് യുഡിഎഫ് ഹർത്താൽ. ദുരന്തമേഖല നേരിട്ട് സന്ദർശിച്ചശേഷം നൽകിയ ഉറപ്പുപാലിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് എൽഡിഎഫ് യുഡിഎഫ്‌ നേതാക്കൾ ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments