അടുത്ത ദളപതി ശിവകാർത്തികേയൻ തന്നെ ! 300 കോടി ക്ലബിൽ “അമരൻ”

തമിഴകത്ത് പുതിയ ഒരു വമ്പൻ താരോദയം കൂടി പിറവിയെടുത്തിരിക്കുകയാണ്. ആരാധകരുടെ "എസ് കെ" എന്ന ശിവകാർത്തികേയൻ.

വിജയ്, ശിവകാർത്തികേയൻ
വിജയ്, ശിവകാർത്തികേയൻ

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രമാണ് “അമരൻ”. ചിത്രമിറങ്ങി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 300 കോടി ആഗോള കളക്ഷൻ നേടിയിരിക്കുകയാണ്. ഈ വമ്പൻ നേട്ടത്തോടെ തമിഴകത്ത് പുതിയ ഒരു വമ്പൻ താരോദയം കൂടി പിറവിയെടുത്തിരിക്കുകയാണ്. ആരാധകരുടെ “എസ് കെ” എന്ന ശിവകാർത്തികേയൻ.

70 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് 300 കോടി ആഗോള കളക്ഷൻ നേടിയിരിക്കുന്നത്. ഇത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അതേസമയം, ആദ്യമായിട്ടാണ് ഒരു ശിവകാര്‍ത്തികേയൻ ചിത്രം ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത്. എന്തായാലും വിജയ്‌യ്ക്ക് ശേഷം അടുത്ത ദളപതി ആരെന്ന ചോദ്യത്തിന് കൂടിയുള്ള മറുപടിയാണ് ശിവകാർത്തികേയന്റെ ഈ വിജയം. 125 കോടി നേടിയ “ഡോണ്‍” ആണ് ഏറ്റവും കൂടുതൽ കളക്ഷൻ വാരിക്കൂട്ടിയ ശിവകാർത്തികേയൻ ചിത്രം.

തമിഴകത്ത് കമല്‍ഹാസനും വിജയ്‍യും രജനികാന്തുമാണ് ശിവകാർത്തികേയനെ കൂടാതെ ഇതുവരെ 300 കോടി ക്ലബിലെത്തിയിട്ടുള്ള താരങ്ങൾ. അതേസമയം, ശിവകാർത്തികേയൻ നായകനാകുമ്പോൾ സായ് പല്ലവിയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. എന്നാൽ ആദ്യ ചിത്രത്തിലൂടെ തന്നെ അസാമാന്യ കെമിസ്ട്രിയാണ് ഇരുവർക്കും ഉണ്ടായത്. ഈ സൂപ്പർ ഹിറ്റ് ജോഡികളെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്‍റെയും ഭാര്യ ഇന്ദു റെബേക്ക വർഗീസിന്റെയും കഥയാണ് ചിത്രം പറയുന്നത്. 2014 ഏപ്രിലിൽ കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് മുകുന്ദ് വരദരാജിന് ജീവൻ നഷ്ടപ്പെട്ടത്. ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമ സോണി പിക്‌ചേഴിസിനൊപ്പം ചേര്‍ന്ന് കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിർമ്മിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments