വിഷപ്പുകയിൽ മുങ്ങി രാജ്യ തലസ്ഥാനം ; വായു മലിനീകരണതോത് 500 ന് മുകളിൽ

ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും മലിനമായ അന്തരീക്ഷമാണ് ഇപ്പോൾ ഡൽഹിയിൽ ഉള്ളത്.

ന്യൂഡൽഹി : വിഷപ്പുകയിൽ മുങ്ങി രാജ്യ തലസ്ഥാനം. ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നുവെന്ന് റിപ്പോർട്ട്. വായു ഗുണനിലവാര സൂചികയിൽ വായു മലിനീകരണതോത് 494 ആയി ഉയർന്നിരിക്കുകയാണ്. എന്നാൽ ചില ഭാഗങ്ങളിൽ വായു മലിനീകരണതോത് 500ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരങ്ങൾ വിഷപ്പുക കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വായു മലിനീകരണം പരിഹരിക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വായുമലിനീകരണ തോത് വീണ്ടും ഉയർന്നിരിക്കുന്നത്. ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും മലിനമായ അന്തരീക്ഷമാണ് ഇപ്പോൾ ഡൽഹിയിൽ ഉള്ളത്. വിഷപ്പുക കാരണം ആളുകൾ മാസ്ക് ധരിച്ചാണ് അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നത്. അതേസമയം, തുടർന്നുള്ള ദിവസങ്ങളിൽ വായു മലിനീകരണതോത് ഉയരുമെന്നാണ് സൂചന.

അതിനാൽ തന്നെ കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 10, പ്ലസ് 2 ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓൺലൈൻ ആയി തുടരാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈൻ ആയി തുടരും. കൂടാതെ ട്രക്കുകൾ ഡൽഹിയിലേക്ക് എത്തുന്നതിനും നിയന്ത്രണമുണ്ട്. എന്നാൽ സ്ഥിതിഗതികൾ ഗുരുതരമായിട്ടും ഡൽഹിയിൽ ട്രെയിൻ സർവ്വീസുകൾ തുടരുകയാണ്. 22 ഓളം തീവണ്ടികൾ വൈകിയാണ് സർവ്വീസ് നടത്തുന്നത്. ഒൻപത് തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments