
നിധി കാക്കും ഭൂതം ഇന്നെത്തും ; ലാലേട്ടന്റെ ബറോസ് ട്രെയ്‌ലറിന് ഇനി മണിക്കൂറുകൾ മാത്രം
ആരാധകർ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് “ബറോസ്”. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് റിലീസാകും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ചിത്രം ക്രിസ്മസിനാണ് റിലീസാകുന്നത്. ആദ്യം ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും ഐ മാക്സ് പതിപ്പും പൂർത്തിയായിട്ടില്ലാത്തതിനാൽ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. ചിത്രം നിർമിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം.