മന്ത്രി ഒ.ആർ. കേളുവിന്റെ ഔദ്യോഗിക വസതിയായ എസെന്റെയ്ൻ ബംഗ്ലാവിന്റെ (Essendene Bungalow) നവീകരണത്തിനും സുരക്ഷാ സംവിധാനം വർദ്ധിപ്പിക്കുന്നതിനും 86.1 ലക്ഷത്തിന്റെ നിർമ്മാണനുമതി നൽകി സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് ഈമാസം 14ന് പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് നവീകരണ തുക നിശ്ചയിച്ചിരിക്കുന്നത്.
എസ്റ്റിമേറ്റിൽ നിർമാണത്തൊഴിലാളികൾക്കുള്ള വേതനം കൂടുതലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഫർണിഷറുകൾ ആഞ്ഞിലിയും സെക്കന്റ് ക്ലാസ് തേക്കും ഉപയോഗിക്കണമെന്നും ഇക്കാര്യം ഉപയോഗത്തിന് മുമ്പ് പരിശോധിച്ചുറപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പെയിന്റിങിന്റെ കാര്യത്തിലും ഗുണമേൻമ ഉറപ്പാക്കണമെന്നും കൂട്ടിച്ചേർത്താണ് കെ. ബിജു ഐഎഎസ് ഉത്തരിവിറക്കിയിരിക്കുന്നത്.