CinemaNewsSocial Media

“നിന്നെ ഏത് കൊച്ചുങ്ങൾക്കറിയാം ? നസ്രിയ ഫാൻസൊന്നും ഇപ്പോൾ കാര്യമായിട്ടില്ല” ; നസ്രിയയുടെയും ബേസിലിന്റെയും അടി വൈറൽ

മലയാള സിനിമയിലെ മികച്ച യുവതാരങ്ങളാണ് ബേസിൽ ജോസെഫും നസ്രിയയും. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് ബേസിൽ ജോസഫ്. സംവിധായകനായാണ് ചലച്ചിത്ര ലോകത്തേക്ക് എത്തിയതെങ്കിലും ഇന്ന് നടനായിട്ടാണ് ബേസിൽ ശോഭിക്കുന്നത്. അതുപോലെ തന്നെ ഇപ്പോൾ സിനിമയിൽ അത്രയും സജീവമല്ലെങ്കിലും നിരവധി ആരാധകരാണ് നസ്രിയയ്ക്ക് ഉള്ളത്. ഇരുവരുടെയും പുതിയ ചിത്രമായ “സൂക്ഷമദർശിനി”യുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പേർളി മാണി ഷോയിൽ എത്തിയിരുന്നു. ഷോയ്ക്കിടയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

“നസ്രിയ ഫാൻസൊന്നും ഇപ്പോൾ കാര്യമായിട്ടില്ല. ഞങ്ങൾ കഴിഞ്ഞ ദിവസം ഫുഡ് കഴിച്ചിട്ട് നിൽക്കുമ്പോൾ രണ്ട്, മൂന്ന് കുട്ടികൾ അവരുടെ അച്ഛനമ്മമാർക്കൊപ്പം വന്ന് ഫോട്ടോയെടുത്തു. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. അവർ നസ്രിയയെ തിരിഞ്ഞ് പോലും നോക്കിയില്ല. നസ്രിയയ്ക്കുള്ളതുപോലെ സ്പാം ഫോളോവേഴ്സല്ല എനിക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. എനിക്കുള്ളതെല്ലാം ഒറിജിനൽസ് ഫോളോവേഴ്സാണ്” – ബേസിൽ ജോസഫ് പറയുന്നു.

എന്നാൽ ബേസിൽ ജോസഫിന് തക്ക മറുപടിയും നസ്രിയ പേർളി മാണി ഷോയിൽ നൽകുന്നുണ്ട്. “നിന്നെ ഏത് കൊച്ചുങ്ങൾക്കറിയാം ? അവരെ കണ്ടില്ലേ… അവർ എന്റെ അടുത്താണ് ഫോട്ടോയ്ക്ക് വന്നത്. നിന്നെ തിരിഞ്ഞ് നോക്കിയില്ലെന്നൊക്കെ ബേസിൽ എന്നോട് പറയാറുണ്ട്. പക്ഷെ ബേസിലിനെ പറഞ്ഞ് വിട്ടശേഷം ആ കുട്ടികളും അവരുടെ അച്ഛനമ്മമാരും എനിക്കൊപ്പം നിന്നും ഫോട്ടോയെടുത്തു. സ്പാമാണോ അല്ലയോ എന്നുള്ളതല്ല ഫോളോവേഴ്സുണ്ടോ എന്നതാണ് വിഷയം” – നസ്രിയ പറയുന്നു.

അതേസമയം, ആദ്യമായിട്ടാണ് നസ്രിയയും ബേസിലും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. രണ്ടും പേരും ഏകദേശം ഒരേ വൈബും സ്വഭാവവുമുള്ളവരാണ്. അതിനാൽ തന്നെ ഇരുവരുടെയും കോംബോ എങ്ങനെയായിരിക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *