KAS ഒരു പരാജയപ്പെട്ട പരീക്ഷണമാണെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ

Kerala Administrative Service (KAS)

ഇടതു സർക്കാരിന്റെ പരാജയപ്പെട്ട പരീക്ഷണമാണ് കേരള ആഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (Kerala Administrative Service (KAS) എന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. കെഎഎസ് ജീവനക്കാർ തസ്തിക മാറ്റത്തിനും പുതിയ ഡെപ്യൂട്ടേഷൻ തസ്തികകൾ തരപ്പെടുത്തുന്നതിനും നടത്തുന്ന ശ്രമത്തിനെതിരെ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രമേയം പാസാക്കി. ഐഎഎസിനേക്കാൾ ഉയർന്ന ശമ്പളം ഉറപ്പു വരുത്തിയിട്ടും സേവനത്തിന് ഗുണപ്രദമായ ഒരു സംഭാവനയും നൽകാൻ കെഎഎസിനായിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു.

കേട്ടാൽ കൊള്ളാവുന്നതും ആകർഷകവുമായ തസ്തികകളിൽ മാത്രമേ ജോലി ചെയ്യുകയുള്ളൂ എന്ന താൽപര്യം കെഎഎസുകാർക്ക് ഭൂഷണമല്ല. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിർവഹിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറാൻ കെഎഎസുകാർക്കാവില്ല.

എൻഡോസൾഫാൻ ദുരിതബാധിതരുടെ ദുരവസ്ഥ പരിഹരിക്കാൻ മുതിരാതെ അതിൽ നിന്നും ഒളിച്ചോടി എഡിഎം, ആർഡിഒ പോലുള്ള തസ്തികകളിലാവണം തങ്ങളെ പ്രതിഷ്ഠിക്കാൻ എന്ന നിർബന്ധം കെഎഎസുകാർ വച്ചു പുലർത്തുന്നത് സാമൂഹിക പ്രതിബദ്ധതയുടെ പേരിലാവില്ല, ഏറ്റെടുത്തതും നിക്ഷിപ്തവുമായ ചുമതലകൾ കൃത്യമായും ശരിയാംവണ്ണവും നിർവഹിക്കുന്നതിൽ കെഎഎസിൽ പെട്ടവർ വിമുഖരാണെന്ന് കെഎസ്എ പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

തസ്തികകളുടെ വലിപ്പത്തിന്റെയും ഗ്ലാമറിന്റെയും പുറകെ പോകലല്ല കോടികൾ ചെലവിട്ട് പരിശീലനം നൽകി നിയമിച്ച സർവീസിലുള്ളവരുടെ ദൗത്യം. ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിർവഹിക്കുകയെന്നതാണ് സർക്കാർ ഉദ്യോഗസ്ഥന്റെ ചുമതല.

എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ, പുഞ്ചകൃഷി ഓഫീസർ, കാർഡമം സെറ്റിൽമെന്റ് ഓഫീസർ തുടങ്ങിയ തസ്തികകളൊക്കെ തങ്ങൾക്കനുയോജ്യമായ തസ്തികകളല്ല എന്ന് കരുതുന്ന കെഎഎസുകാർ സുഖലോലുപതയിൽ അഭിരമിക്കുവാനാണോ ലക്ഷ്യമിടുന്നത്.

സ്വന്തം ഇഷ്ടപ്രകാരം കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നിയമിക്കപ്പെട്ടവർ കേവലം ആറ് മാസം പോലും ചുമതല നിർവഹിക്കാനാകാതെ ഇട്ടിട്ടുപോയവരാണ് സംസ്ഥാന സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഡെപ്യൂട്ടേഷൻ തസ്തികകൾ പിടിച്ചെടുത്ത് കേന്ദ്ര മാതൃകയിൽ റിസർവ് കേഡർ രൂപികരിക്കാൻ ശ്രമം നടത്തുന്നത്.

അതിനായി ക്ലറിക്കൽ ജോലികളോടു പുലർത്തുന്ന പുച്ഛവും അവഗണനയും കെഎഎസിന് എന്നല്ല ആർക്കും ഭൂഷണമല്ല. കഴിവും യോഗ്യതയും ആപേക്ഷികമാണ്. സെക്രട്ടേറിയറ്റ് സർവീസിൽ ഏറ്റവും പരമപ്രധാനമായ അണ്ടർ സെക്രട്ടറി തസ്തികകൾ തന്നെയാണ് കെഎഎസുകാർക്ക് നൽകിയത്. എന്നാൽ അവിടെയൊന്നും തങ്ങളുടെതായ നിർണായകമായ യാതൊരു സംഭാവനയും നൽകാൻ ഇക്കൂട്ടർക്കായിട്ടില്ല.
കെഎഎസ് എന്ന പരീക്ഷണം പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം അവലോകനം ചെയ്ത് പഴയ രീതി പുനസ്ഥാപിക്കണമെന്ന്
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

4 1 vote
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Swami Sanil
Swami Sanil
1 month ago

KAS, IAS മാറും Bharatheeya Adminisrative Service ആണ് നിലവിൽ വരും കള്ള കഞ്ചാവ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആണ് അപ്പോൾ കർണാടകയിൽ KAS ഇല്ല.

Subhash
Subhash
1 month ago
Reply to  Swami Sanil

നന്നായി . Promotion അർഹത യുള്ളവർക്ക് കിട്ടട്ടെ. അല്ലാതെ പതിരുകളെ മാറ്റാൻ വഴിയില്ല’ തല്ക്കാലും മിടുക്കരായ കുട്ടികൾ വരട്ടെ . service കാലയളവ് മാറ്റി ശരിയായ കഴിവ് മാനദന്ധo അനുസരിച്ച് promotion നടക്കുന്ന കാലത്ത് ഈ പറഞ്ഞത് ചിന്തിക്കാം