കോഴിക്കോട്: ഉപതിരഞ്ഞെടുപ്പിൻ അവസനാന ലാപിൽ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു. സന്ദീപ് വാര്യരെ ആയുധമാക്കി എൽഡിഎഫ് ഉൾപ്പെടെ രംഗത്ത്. സന്ദീപ് വാര്യരെ കുറിച്ചുള്ള പത്രപരസ്യം ചർച്ചയാകുന്നു. പത്രപരസ്യം എൽഡിഎഫിൻ്റെ ആശയ ദാരിദ്ര്യത്തിന്റെ ഉദാഹരണമാണെന്ന് തുറന്നടിച്ച് കെ.മുരളീധരന്‍ രംഗത്ത്.
പാലക്കാട്ടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഇതൊന്നും വിലപ്പോകില്ല. പാലക്കാട്ട് ഇതുകൊണ്ടൊന്നും യുഡിഎഫിന് കിട്ടേണ്ട വോട്ട് കുറയാൻ പോകുന്നില്ലായെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറയാത്ത പ്രസ്താവനകളാണ് പത്ര പരസ്യത്തിൽ നൽകിയിരിക്കുന്നതെന്നും കെ മുളീധരൻ പറഞ്ഞു. സന്ദീപ് വാര്യർ എല്ലാ തെറ്റും ഏറ്റ് പറഞ്ഞാണ് കോൺഗ്രസിലേക്ക് വന്നതെന്നും പഴയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സന്ദീപ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടിയാണ് പത്രപരസ്യം നൽകിയത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ ഒരു പരസ്യം എൽഡിഎഫ് നൽകിയിരിക്കുന്നത്. സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വർഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്.
കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നത്.
വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം. എന്നാൽ പരസ്യത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.