“സോഷ്യല്‍ മീഡിയയ്ക്ക് അപ്പുറം ഒരു ജീവിതമുണ്ട്” മഞ്ജിമയുടെ സ്റ്റോറി നയൻതാരയ്ക്കുള്ള മുന്നറിയിപ്പോ ?

നടി മഞ്ജിമ മോഹന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മഞ്ജിമ മോഹൻ, നയൻ‌താര
മഞ്ജിമ മോഹൻ, നയൻ‌താര

ധനുഷ് – നയൻ‌താര പോരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ധനുഷ് നിർമിച്ച ചിത്രത്തിന്റെ ബി ടി എസ് നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചെന്നാരോപിച്ച് 10 കോടിയാണ് ധനുഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ നയൻ‌താര രംഗത്തെത്തുകയും താരത്തിന്റെ ജന്മദിനമായ ഇന്നലെ ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്തിരുന്നു.

പിന്നാലെ നയൻതാരയ്ക്ക് ധനുഷ് വീണ്ടും വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. അതിനാൽ തന്നെ മറ്റു താരങ്ങൾ എന്ത് പങ്കുവച്ചാലും അത് നയൻ‌താര – ധനുഷ് പോരിനൊടൊപ്പമാണ് സമൂഹ മാധ്യമങ്ങൾ കൂട്ടിവയ്ക്കുന്നത്. അത്തരത്തിൽ നടി മഞ്ജിമ മോഹന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

“സോഷ്യല്‍ മീഡിയയ്ക്ക് അപ്പുറം ഒരു ജീവിതമുണ്ട്. മറ്റുള്ളവരെ കുറ്റപ്പെടുത്തി സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് നമ്മളുടെ സന്തോഷവും ജീവിതവുമാണ്. നമ്മളില്‍ ചിലര്‍ക്ക് ജീവിതത്തില്‍ ശരിക്കും വിശ്രമിക്കേണ്ട സമയമായി. സ്വയം എല്ലാം വളരെ ഗൗരവമായി എടുക്കരുത്” എന്നാണ് മഞ്ജിമ മോഹൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വൈറലായതോടെ ഇത് നയൻതാരയ്ക്ക് മഞ്ജിമ മോഹൻ നൽകുന്ന മുന്നറിയിപ്പാണോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ ചിലർ ചോദിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments