സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്: ജോയിൻ്റ് കൗൺസിൽ

ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറിയേറ്റ് നടയിൽ 36 മണിക്കൂർ സത്യഗ്രഹം

Joint Council Kerala's Convention

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും തടഞ്ഞുവച്ചിട്ടുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ജീവനക്കാർ ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറിയേറ്റ് നടയിൽ 36 മണിക്കൂർ രാപ്പകൽ സത്യഗ്രഹ സമരം സംഘടിപ്പിക്കും. പണിമുടക്ക് സമരത്തിന് മുന്നോടിയായാണ് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ സത്യഗ്രഹ സമരം.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നുവെന്ന സർക്കാർ തീരുമാനം നടപ്പാക്കി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, 12-ാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന സത്യഗ്രഹത്തിന്റെ മുന്നോടിയായി ജോയിൻറ് കൗൺസിൽ ജില്ലാ പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു.

കൊല്ലം ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദനും പത്തനംതിട്ട ജില്ലാ കൺവെൻഷൻ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും കോട്ടയം ജില്ലാ കൺവെൻഷൻ ചെയർമാൻ കെ.പി. ഗോപകുമാറും ഇടുക്കി ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എസ്. സജീവും തൃശൂർ കൺവെൻഷൻ സംസ്ഥാന ട്രഷറർ പി.എസ്. സന്തോഷ്‌കുമാറും കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം.എം. നജീമും ഉദ്ഘാടനം ചെയ്തു.

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Razi.S
Razi.S
4 hours ago

Hi…