എ.ആർ. റഹ്‌മാൻ ഭാര്യയുമായി വേർപിരിഞ്ഞു! ഇരുവർക്കുമിടയില്‍ പരിഹരിക്കാനാകാത്ത വിടവെന്ന് അഭിഭാഷക

AR Rahman's wife, Saira, announced separation from her husband

സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ വിവാഹമോചിതനായി. ഏറെ പ്രയാസകരമായ തീരുമാനമെന്ന് സൈറയുടെ അഭിഭാഷക അഭിഭാഷക വന്ദന ഷാ പ്രസ്താവനയിലൂടെ അറിയിച്ചു. 29 വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ.ആർ. റഹ്‌മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ കൂടി അഭിഭാഷക അറിയിച്ചു.

”വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം സൈറ തന്റെ ഭർത്താവ് എആർ റഹ്‌മാനിൽ നിന്ന് വേർപിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടർന്ന് പോകുന്നതിലെ വൈകാരിക സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാാണ് ഈ തീരുമാനം. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി പ്രസ്താവനയിൽ പറയുന്നു.

ഈ സാഹചര്യത്തിൽ ഒരു പ്രശ്നപരിഹാരം സാധ്യമല്ല. വേദനയും നിരാശയും കൊണ്ടാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ പ്രയാസകരമായ സന്ദർഭത്തിൽ സൈറയുടെ സ്വകാര്യത മാനിക്കണമെന്നും വന്ദന ഷാ പ്രസ്താവനയിൽ പറയുന്നു. ഖത്തീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റഹ്‌മാൻ-സൈറ ദമ്പതികൾക്കുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments