Cinema

പഥേര്‍ പാഞ്ചാലിയിലെ ‘ദുര്‍ഗ’ അന്തരിച്ചു

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്തിയ പേരാണ് സത്യജിത്ത് റേ. ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായയുടെ നോവലിന്റെ അനുകരണമായിരുന്നു 1955-ല്‍ സത്യജിത് റേ സംവിധാനം ചെയ്ത പഥേര്‍ പാഞ്ചാലി. ഈ സിനിമ സിനിമകള്‍ ഉള്ളകാലം വരെ മായാതെ നില്‍ക്കുന്നതാണ്. സിനിമയില്‍ പ്രധാനകഥാപാത്രമായിരുന്ന ദുര്‍ഗയെ സിനിമ കണ്ടവരാരും മറന്നിട്ടില്ല. ദുര്‍ഗയുടെ ഓരോ സന്തോഷങ്ങളും സഹോദരന്‍ അപുവിനോടുള്ള ഇഷ്ടവുമൊക്കെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. ആ ദുര്‍ഗ ഇനി ഒരു ഓര്‍മ്മ മാത്രമാണ്.

ബംഗാളി നടിയായ ഉമ ദാസ് ഗുപ്തയാണ് ദുര്‍ഗയായി സിനിമയിലെത്തിയത്. ദീര്‍ഘനാളായി അസുഖബാധിതയായിരുന്ന ഉമ കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെയോടെയാണ് മരണപ്പെട്ടത്. സിനിമയിലടക്കം നിരവധി സെലിബ്രിറ്റികള്‍ താരത്തിന് ആദരാജ്ഞലികള്‍ നേര്‍ന്നു. സിനിമയില്‍ അവസാനം ദുര്‍ഗ മരണപ്പെടുകയാണ്.

ഇപ്പോഴിതാ യഥാര്‍ത്ഥത്തിലും ദുര്‍ഗ മരണപ്പെട്ടുവെന്ന് ആരാധകരും കുറിച്ചു. പഥേര്‍ പാഞ്ചാലിക്ക് ശേഷം ഉമാ ദാസ് ഗുപ്ത മുഖ്യധാരാ സിനിമയിലേക്ക് എത്തിയിരുന്നില്ല.സുബിര്‍ ബാനര്‍ജി, കനു ബാനര്‍ജി, കരുണ ബാനര്‍ജി, പിനാകി സെന്‍ഗുപ്ത, ചുനിബാല ദേവി എന്നിവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അഭിനയിച്ചത്. അപരാജിതോ, അപു സന്‍സാര്‍ എന്നീ ചിത്രങ്ങളും പാഥേര്‍ പാഞ്ചാലിയുടെ മറ്റ് ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *