CinemaNewsSocial Media

നാഗ ചൈതന്യ – ശോഭിത ധൂലിപാല വിവാഹ ക്ഷണക്കത്ത് പുറത്ത്

നടൻ നാഗ ചൈതന്യയുടേയും നടി ശോഭിത ധൂലിപാലയുടേയും വിവാഹ ക്ഷണക്കത്ത് പുറത്ത്. ഡിസംബർ 4 നാണ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം. വിവാഹ ക്ഷണക്കത്തിനൊപ്പം ഒരു ഗുഡീസ് ബാസ്‌ക്കറ്റും വിതരണം ചെയ്തിട്ടുണ്ട്.

പെട്ടിക്കുള്ളിൽ വിവാഹ ക്ഷണക്കത്തിനൊപ്പം പട്ടുസാരി അല്ലെങ്കിൽ ദുപ്പട്ട, മധുര പലഹാരങ്ങൾ, പൂക്കൾ എന്നിങ്ങനെ വ്യത്യസ്തമായ സമ്മാനങ്ങളുണ്ട്. ക്ഷേത്രങ്ങൾ, മണികൾ, പശുക്കൾ, നിലവിളക്ക് എന്നിവയെല്ലാം വിവാഹ ക്ഷണക്കത്തിൽ കാണാം. തെലുങ്ക് സംസ്കാരത്തിൽ വേരൂന്നിയ പരമ്പരാഗത ക്ഷണക്കത്താണ് രൂപകൽപന ചെയ്തിരിക്കുന്നത്.

അതേസമയം, ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാകും വിവാഹ ചടങ്ങുകളെന്നാണ് പുറത്തുവരുന്ന വിവരം. അക്കിനേനി കുടുംബത്തിന് വൈകാരിക പ്രാധാന്യമുള്ള സ്ഥലമാണ് ഇത്. കാരണം നാഗചൈതന്യയുടെ പരേതനായ മുത്തച്ഛനും ഇതിഹാസ നടനുമായ അക്കിനേനി നാഗേശ്വര റാവു (ANR) നിർമ്മിച്ച സ്റ്റുഡിയോയാണിത്. ചടങ്ങുകൾ കഴിയുന്നത്ര പരമ്പരാഗതവും സ്വകാര്യവുമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *