
ക്ഷാമബത്ത കുടിശ്ശിക 18 ശതമാനം: ഹൈക്കോടതി ജീവനക്കാർക്ക് വൻ സാമ്പത്തിക നഷ്ടം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശിക 18 ശതമാനമായി ഉയർന്നതോടെ ജീവനക്കാർക്ക് വർഷം ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കേരള ഹൈക്കോടതിയിലെ ജീവനക്കാരെയും ഈ സാഹചര്യം സാരമായി ബാധിച്ചിട്ടുണ്ട്.
ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്ന 1923 ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക കാരണം വർഷത്തിൽ 49,680 രൂപ മുതൽ 2,67,192 രൂപ വരെയാണ് നഷ്ടം കണക്കാക്കുന്നത്. 23,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഓഫീസ് അറ്റൻഡൻ്റ് മുതൽ 1,23,700 രൂപ അടിസ്ഥാന ശമ്പളമുള്ള രജിസ്ട്രാർ വരെയുള്ള വിവിധ തസ്തികയിലുള്ളവർക്ക് ഡിഎ കുടിശ്ശിക നിമിത്തം ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്.
സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചുമതലയേറ്റെടുത്തതിന് ശേഷം മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2021 ജനുവരി, ജൂലൈ, 2022 ജനുവരി മാസങ്ങളിലെ ക്ഷാമബത്തയാണ് ഇത്തരത്തിൽ അനുവദിച്ചത്. എന്നാൽ, ഈ മൂന്ന് ഗഡുക്കളുടെയും കുടിശ്ശിക ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടു. ഇത് കാരണം സർക്കാർ ജീവനക്കാർക്ക് ആകെ 117 മാസത്തെ ക്ഷാമബത്തയാണ് നഷ്ടമായത്. ഇടതു ഭരണകാലയളവിൽ 117 ഗഡു ഡിഎ കുടിശ്ശിക നിഷേധിക്കപ്പെട്ടതിലൂടെ ഓരോ ജീവനക്കാരനും 71,760 രൂപ മുതൽ 5,20,416 രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക തുക പ്രൊവിഡൻ്റ് ഫണ്ടിൽ ലയിപ്പിക്കുകയായിരുന്നു പതിവ് രീതി. എന്നാൽ, കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം ഐഎഎസ്, ഐപിഎസ്, ജുഡീഷ്യൽ ഓഫീസർമാർക്ക് മാത്രമാണ് ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിച്ചിട്ടുള്ളതെന്ന ആക്ഷേപവും ശക്തമാണ്. 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയായതോടെ കേരള ഹൈക്കോടതി ജീവനക്കാർക്ക് അവരുടെ തസ്തികയും അടിസ്ഥാന ശമ്പളവും അനുസരിച്ച് ഒരു വർഷം ഉണ്ടാകുന്ന നഷ്ടത്തിൻ്റെ കണക്കുകൾ ഇങ്ങനെ:
Post | Basic Salary | Annual Loss |
Registrar | 123700 | 267192 |
joint Registrar | 118100 | 255096 |
Deputy Registrar | 107800 | 232848 |
Finance Officer | 107800 | 232848 |
Manager | 107800 | 232848 |
Protocol Officer | 107800 | 232848 |
PS to Chief Justice | 107800 | 232848 |
Public Releations Officer | 107800 | 232848 |
Assistant Registrar | 95600 | 206496 |
Librarian | 85000 | 183600 |
Court Officer | 63700 | 137592 |
Court Fee Examineer | 59300 | 128088 |
Office Superintendent | 56500 | 122040 |
Selection Grade PA | 55200 | 119232 |
Section Officer | 51400 | 111024 |
Assistant Section Officer | 45600 | 98496 |
Senior Grade Assistant | 43400 | 93744 |
Assistant | 39300 | 84888 |
PA to Judeges Grade11 | 39300 | 84888 |
Confidential Assistant | 37400 | 80784 |
Chauffer Grade1 | 35600 | 76896 |
Computer Assistant Grade11 | 27900 | 60264 |
Chauffer Grade 11 | 26500 | 57240 |
Cook | 25100 | 54216 |
Court Keeper | 23700 | 51192 |
Office Attendant | 23000 | 49680 |