ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും വലിയ സംഘാര്‍ഷവസ്ഥയാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നത്. ക്രമസമാധാനം പോലും പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെ പലയിടത്തു നിന്ന് കുറ്റപ്പെടുത്തലുകള്‍ വരുന്നുണ്ട്. സിപിഎമ്മും ബിജെപി സര്‍ക്കാരിന്റെ ഭര്ണത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്.
സാഹചര്യങ്ങള്‍ക്കിടയിലും, കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) അദ്ദേഹത്തെ നീക്കം ചെയ്യാന്‍ വിസമ്മതിക്കുകയും തുടരാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മണിപ്പൂരില്‍ വംശീയമായ കൊലപാതകങ്ങളും പ്രത്യാക്രമണങ്ങളും മൂലം അക്രമം രൂക്ഷമായതോടെ ഗുരുതരമായ സ്ഥിതിവിശേഷമാണ് രൂപപ്പെട്ടത്.
നവംബര്‍ 7 മുതല്‍ വിവിധ സംഭവങ്ങളിലായി 20 പേര്‍ കൊല്ലപ്പെട്ടു. നേരത്തെ തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെയും കുട്ടികളു ടെയും അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഭയാനകമായ ഒരു സംഭവത്തില്‍, താഴ്വരയിലെ സ്ഥിതിഗതികള്‍ ആളിക്കത്തിച്ചുവെന്ന് പാര്‍ട്ടി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും സിപിഎം ആവശ്യപ്പെട്ടു.