ഡല്‍ഹി; എഎപിക്ക് വന്‍ തിരിച്ചടിയായിരുന്നു ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജിവെച്ചത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ് രിവാളുമായിട്ടുള്ള തര്‍ക്കത്തിന്റെ ബാക്കി പത്രമായിട്ടായിരുന്നു കൈലാഷ് ഗെഹ്ലോട്ട് രാജി വച്ചത്. ഇപ്പോഴിതാ മന്ത്രി സ്ഥാനം ഒഴിയുകയും എഎപിയില്‍ നിന്ന് പിന്‍മാറുകയും ചെയ്ത കൈലാഷ് ഇപ്പോള്‍ ബിജെപിയിലേയ്ക്ക് ചേക്കേറിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുന്‍പ് കൈലാഷ് പാര്‍ട്ടി വിട്ടത്’ ബിജെപി ഗൂഢാലോചന’യെന്ന് എഎപി ആരോപിച്ചു. കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആണ് ബിജെപി പാര്‍ട്ടിയിലേയ്ക്ക് കൈലാഷിനെ സ്വാഗതം ചെയ്തത്. അതേസമയം, ഗഹ്ലോട്ടിനെതിരെ റെയ്ഡുകള്‍ നടത്തി 112 കോടി രൂപയുടെ അഴിമതി ആരോപണങ്ങള്‍ ബിജെപി ഉന്നയിച്ചിരുന്നു.
ഇതില്‍ നിന്ന് രക്ഷനേടാനാകം ഒരു പക്ഷേ ബിജെപി ഗഹ്ലോട്ടിനെ രാജിവയ്ക്കാനും ബിജെപിയിലേയ്ക്ക് ചേക്കേറാനും നിര്‍ബന്ധിച്ചതെന്ന് എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചു. കൈലാഷ് പിന്‍മാറിയതോടെ ബിജെപി പൂഞ്ച് വാല നേതാവ് അനില്‍ ത്സാ ഇന്നലെ എഎപിയിലേയ്ക്ക് എത്തിയിരുന്നു.