
11 വർഷങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ വച്ച് അത് സംഭവിക്കുന്നു
മോഹൻലാലിനു പിന്നാലെ ശ്രീലങ്കയിലേക്ക് പാഞ്ഞ് മമ്മൂട്ടിയും ചാക്കോച്ചനും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ശ്രീലങ്കയിൽ ഷൂട്ടിങ് ഇന്ന് ആരംഭിക്കും. മമ്മൂട്ടിയും മോഹൻലാലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. കൊച്ചിയിൽ നിന്ന് മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, ജോർജ്, കുഞ്ചാക്കോ ബോബൻ, ആന്റണി പെരുമ്പാവൂർ എന്നിവരും കൊളംബോയ്ക്കു വിമാനം കയറിയിരുന്നു.

അതേസമയം, മോഹൻലാൽ രണ്ട് ദിവസം മുമ്പേ തന്നെ കൊളംബോയിലെത്തിയിരുന്നു. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിലാണെന്നാണ് വിവരം. 11 വർഷത്തിനു ശേഷമാണു ഇരുവരും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നത്. കടന്നൊരു മാത്തുക്കുട്ടിയിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിങ്ങനെ വിശാലമാണ് പുതിയ ചിത്രത്തിന്റെ ഷെഡ്യൂൾ. കരൺ ജോഹർ ചിത്രങ്ങളുടെ ക്യാമറാമാനായ മാനുഷാണ് ഛായാഗ്രാഹകൻ.