CinemaNewsSocial Media

തല്ലിയിട്ട് കൊതുകാണെന്നോ ? ഇത് സിനിമയാക്കുമെന്ന് നയൻതാരയോട് വിഘ്‌നേശ് ശിവൻ

തെന്നിന്ത്യൻ താര സുന്ദരി നയൻ‌താര ഇന്ന് മികച്ച പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും കുടുംബത്തിനും വളരെ പ്രാധാന്യമാണ് നയൻ‌താര നൽകുന്നത്. സംവിധായകൻ വിഘ്‍നേശ് ശിവനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. രണ്ട് ആൺമക്കളുമുണ്ട്. വളരെ ആഡംബര പൂർവം നടന്ന നയൻതാരയുടെ വിവാഹ വീഡിയോയുടെ അവകാശം സ്വന്തമാക്കിയത് നെറ്റ്‍ഫ്ലിക്സാണ്.

ഡോക്യൂമെന്ററിയായിട്ടാണ് വിവാഹ ദൃശ്യങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തുവിടുന്നത്. ഇപ്പോഴിതാ, ഡോക്യുമെന്റററിയുടെ പുതിയ ടീസര്‍ പുത്തുവിട്ടിരിക്കുകയാണ്. നയൻതാരയും വിഘ്‍നേശ് ശിവനും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സംസാരിക്കുന്നതിനിടയിൽ നയൻ‌താര വിഘ്‌നേശ് ശിവനെ തല്ലുകയും എന്നിട്ട് കൊതുകാണെന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ഇതൊക്കെ നയൻതാരയുടെ പണികളാണെന്നാണ് വിഘ്‌നേശ് പറയുന്നത്.

എന്തെന്നാൽ, തന്റെ വീടുള്ളത് കൊതുക് അങ്ങനെ വരാത്ത രീതിയിലാണ്. എന്നെ തല്ലാൻ തോന്നുമ്പോഴൊക്കെ ഇതുപോലെ കൊതുകാണെന്നാണ് നയൻ‌താര പറയാറുള്ളത്. നയൻതാരയുടെ ഈ സ്വഭാവത്തെപ്പറ്റി തിരക്കഥ എഴുതുമെന്നാണ് തമാശ പൂർവം വിഘ്‌നേശ് ശിവൻ പറയുന്നത്. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. നടി നയൻതാരയുടെ വളര്‍ച്ചയുടെ കഥ ഒടിടിയിലൂടെ പ്രദര്‍ശനത്തിനെത്തുക നവംബര്‍ 18ന് ആണ്.

Leave a Reply

Your email address will not be published. Required fields are marked *