മലയാള സിനിമയിലെ മികച്ച യുവ നടിമാരിലൊരാളാണ് അനശ്വര രാജൻ. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ് അനശ്വരയെ തേടിയെത്തിയത്. ഇപ്പോഴിതാ, താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ സിജു സണ്ണി. ചിത്രത്തേക്കാളുപരി നടൻ നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഞങ്ങള്‍ ഒന്നിക്കുന്നു… വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല… മുഹൂര്‍ത്തം 11:00am… മുന്നോട്ട് ഉള്ള യാത്രയില്‍ കൂടെ ഉണ്ടാകണം…എന്നാണ് സിജു ഉണ്ണി കുറിച്ചിരിക്കുന്നത്.
ചിത്രത്തിന് കമന്റുമായി അനശ്വരയും രംഗത്തെത്തിയിട്ടുണ്ട്. ഇത് എ.ഐ. ആണ്. വിശ്വസിക്കരുത് എന്നാണ് അനശ്വര കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ചിത്രം പങ്കുവെച്ചതെന്നാണ് സൂചന. എന്നാൽ ആരാധകർ വളരെ രസകരമായ കമന്റുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ ബ്രോ എന്നാണ് അതിലൊരു കമന്റ്. കൂടാതെ സിജുവിനെ ക്യാപ്ഷന്‍ സ്റ്റാര്‍ എന്നും ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്.