ഗുജറാത്ത്: മരിച്ചവര്‍ തിരിച്ചെത്തണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ശവസംസ്‌കാര വേളയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ മരണപ്പെട്ടവര്‍ സന്ദര്‍ശിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നടന്നു. ഗുജറാത്തിലെ മെഹ്സാനയില്‍ സംഭവമുണ്ടായത്. മരണപ്പെട്ടയാളുടെ മറ്റ് ചടങ്ങുകള്‍ നടക്കുമ്പോള്‍ മരണപ്പെട്ടുവെന്ന് വിശ്വസിക്കുന്ന വ്യക്തി വീട്ടിലേയ്ക്ക് കയറിവരികയായിരുന്നു. നാല്‍പ്പത്തിമൂന്നുകാരനായ ബ്രിജേഷ് സുതാര്‍ ഒക്ടോബര്‍ 27 ന് നരോദയിലെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. കുടുംബം എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇവരെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി.
പിന്നീട് നവംബര്‍ 10 ന്, സബര്‍മതി പാലത്തിന് സമീപം ഒരു മൃതദേഹം കണ്ടെത്തി. അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ കുടുംബാംഗങ്ങളെ പോലീസ് വിളിച്ചുവരുത്തി. മൃതദേഹം സുതാറിന്റേതിനോട് വളരെയധികം സാമ്യമുള്ളതിനാല്‍ അത് അയാളുടേതാണെന്ന് കരുതി ബന്ധുക്കള്‍ ശവസംസ്‌കാരം നടത്തി. ദുഖത്തിലായിരുന്ന കുടുംബാംഗങ്ങളെ ഞെട്ടിച്ചായിരുന്നു ബ്രിജേഷ് ചടങ്ങിലേക്ക് എത്തിയത്.
സുതാര്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയാണ്. മരിച്ചയാള്‍ തിരച്ചെത്തിയതില്‍ ബ്രിജേഷിന്‍രെ ബന്ധുക്കള്‍ ഹാപ്പിയാണെങ്കിലും വെട്ടിലായിരിക്കുന്നത് ഇപ്പോള്‍ പോലീസാണ്. കാരണം, ആരുടെ മൃതദേഹമാകാം പിന്നീട് സംസ്‌കരിച്ചതെന്ന പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ പോലീസ്.